CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 55 Seconds Ago
Breaking Now

106 ദിവസത്തെ തടവിന് ശേഷവും തനിക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ല ; പ്രതികരണവുമായി ചിദംബരം

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 105 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ചിദംബരം പുറത്തിറങ്ങുന്നത്.

106 ദിവസം തടവിലാക്കപ്പെട്ട ശേഷവും തനിക്കെതിരെ ഒരു കുറ്റം പോലും ചുമത്തിയിട്ടില്ലെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം കേസിനെ കുറിച്ച് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നും ചിദംബരം പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുതെന്നും കേസിനെക്കുറിച്ച് അഭിപ്രായം പറയരുതെന്നുമുള്ള ഉപാധിയോടെയാണ് ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. ഒപ്പം രണ്ട് ലക്ഷം രൂപ കെട്ടിവെക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 105 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ചിദംബരം പുറത്തിറങ്ങുന്നത്.

ഐ.എന്‍.എക്‌സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ചിദംബരം അറസ്റ്റിലായത്.ഓഗസ്റ്റ് 21 മുതല്‍ തിഹാര്‍ ജയിലിലായിരുന്നു. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെയും ഇതേ കേസില്‍ നേരത്തേ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കാര്‍ത്തി ജാമ്യത്തിലിറങ്ങുകയായിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.