CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 12 Seconds Ago
Breaking Now

റോഡരികില്‍ വിശ്രമിച്ച വയോധികന് നേരെ പാഞ്ഞടുത്ത് കാര്‍ ; ഡ്രൈവര്‍ 13 കാരി ; പ്രതിഷേധം ശക്തം

റോഡിന്റെ വശത്ത് ഇരിക്കുന്ന ഗാന്ധി മണിയന് നേര്‍ക്ക് കാര്‍ പാഞ്ഞടുത്തു.

68 കാരന്‍ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടതാണ്. 13 കാരിയായ പെണ്‍കുട്ടി ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട് തിരുപ്പൂരിലാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഗാന്ധി മണിയന്‍ എന്ന വയോധികന് അപകടത്തില്‍ നട്ടെല്ലൊടിയുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

രാത്രി ഭക്ഷണം കഴിച്ച ശേഷം വീടിന് പുറത്ത് വിശ്രമിക്കുകയായിരുന്നു ഇദ്ദേഹം. റോഡിന്റെ വശത്ത് ഇരിക്കുന്ന ഗാന്ധി മണിയന് നേര്‍ക്ക് കാര്‍ പാഞ്ഞടുത്തു. കാറിന്റെ പിന്‍സീറ്റിലിരുന്നയാള്‍ ഉടന്‍ പുറത്തിറങ്ങി ഡ്രൈവ് ചെയ്യുന്ന പെണ്‍കുട്ടിയെ സഹായിക്കുന്നുണ്ട്. സംഭവം വലിയ വിവാദത്തിന് ഇടയാക്കിയിരിക്കുകയാണ്.

പോലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് വയോധികന്റെ കുടുംബം. ചികിത്സാ ചിലവ് ഏറ്റെടുക്കണമെന്നും ആവശ്യപ്പെടുന്നു. നവംബര്‍ 25നാണ് സംഭവം നടന്നത്.




കൂടുതല്‍വാര്‍ത്തകള്‍.