CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 56 Seconds Ago
Breaking Now

'തോത്താ പുല്‍ക്രാ' ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വനിതാ ഫോറം സംഗമം ശനിയാഴ്ച ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ,തീം സോ ങ്ങ് പുറത്തിറങ്ങി.

ബിര്‍മിങ്ഹാം . ശനിയാഴ്ച ബിര്‍മിംഗ്ഹാം  ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന   ഗ്രേറ്റ്  ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വനിതാ ഫോറം സംഗമത്തിന്റെ  ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോ ഓര്‍ഡിനേറ്റര്‍ വികാരി ജനറല്‍  വെരി .റ വ. ഫാ. ജിനോ അരീക്കാട്ട്, കണ്‍വീനര്‍ റവ. ഫാ. ജോസ് അഞ്ചാനിക്കല്‍, പ്രസിഡന്റ് ജോളി മാത്യു എന്നിവര്‍ അറിയിച്ചു. രൂപതയുടെ എട്ടു റീജിയനുകളില്‍ നിന്നുമായി രാണ്ടായിരത്തോളം വനിതകള്‍ ആണ് സംഗമത്തില്‍ പങ്കെടുക്കുമെന്ന് കരുതുന്നത് , പ്രത്യേകം കോച്ചുകളിലും സ്വകാര്യ വാഹനങ്ങളിലും ആയി

 ഇടവക , മിഷന്‍ കേന്ദ്രീകരിച്ചും അല്ലാതെയും ശനിയാഴ്ച ഒന്‍പതു മണിയോടെ തന്നെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തുവാനുള്ള ഒരുക്കത്തിലാണ് വനിതാ  ഫോറം പ്രവര്‍ത്തകര്‍ . സംഗമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി റെവ .ഫാ.ഷാജി തുമ്പേചിറയില്‍ രചനയും സംഗീതവും നിര്‍വഹിച്ച പ്രത്യേക തീം സോങ്ങും പുറത്തിറക്കിയിട്ടുണ്ട് .

https://www.youtube.com/watch?v=GbHoyIcegDs

'തോത്താ  പുല്‍ക്രാ'എന്ന് പരി കന്യകാമാതാവിനെ വിശേഷിപ്പിച്ചുകൊണ്ട്  ആദിമസഭയിലെ പ്രാര്‍ത്ഥനകളില്‍ ഉപയോഗിച്ചിരുന്ന അഭിസംബോധനയാണ് ഈ വനിതാസംഗമത്തിനും പേരായി നല്‍കിയിരിക്കുന്നത്. ലത്തീന്‍ ഭാഷയില്‍ (തോത്താ  പുല്‍ക്രാ' 'സര്‍വ്വമനോഹരി' എന്നാണ് ഈ അഭിസംബോധനയുടെ അര്‍ത്ഥം. പരി. കന്യകാമാതാവില്‍ വിളങ്ങിയിരുന്ന വിശുദ്ധിയുടെയും അനുസരണത്തിന്റെയും നിറവ് ധ്യാനവിഷയമാക്കാനാണ്, വിശ്വാസത്തിന്റെ കുടക്കീഴില്‍ ഈ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് രെജിസ്‌ട്രേഷനോടുകൂടി പരിപാടികള്‍ ആരംഭിക്കും. പത്തു മണിക്ക് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിനു ശേഷം, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ പ്രയോക്താവും അറിയപ്പെടുന്ന പ്രഭാഷകയുമായ റെവ. സി. ഡോ. ജോവാന്‍ ചുങ്കപ്പുര ക്ലാസ് നയിക്കും. തുടര്‍ന്ന്  രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം  നടക്കും ,രൂപതയില്‍ ശുശ്രുഷചെയ്യുന്ന വൈദികര്‍ സഹകാര്‍മ്മികരായിരിക്കും.  റവ . ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ ഉള്ള നൂറ്റിപ്പത്തോളം വനിതകള്‍ ഉള്‍പ്പെടുന്ന ഗായകസംഘം ആയിരിക്കും ഗാനശുശ്രൂഷക്കു നേതൃത്വം നല്‍കുന്നത് .ഉച്ചയ്ക്കുശേഷം വിവിധ റീജിയനുകള്‍ അണിയിച്ചൊരുക്കുന്ന വര്‍ണ്ണാഭമായ കലാപരിപാടികള്‍ അരങ്ങേറും. രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയിലെ അടുത്തവര്‍ഷമായ ദമ്പതീ വര്‍ഷത്തിന്റെ ഉദ്ഘാടനവും നടക്കും.

 

pls watch the theme song 

 

https://www.youtube.com/watch?v=GbHoyIcegDs

 




കൂടുതല്‍വാര്‍ത്തകള്‍.