CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 5 Seconds Ago
Breaking Now

ബ്രിസ്റ്റോൾ യാക്കോബായ പള്ളിയിൽ JSVBS നടത്തപ്പെടുന്നു

ബ്രിസ്റ്റോൾ മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ മെയ് 31, ജൂണ്‍ 1,2 തീയതികളിലായി കുട്ടികൾക്കുള്ള JSVBS [ Jacoabite Syrian Vacation Bible school ] നടത്തപ്പെടുന്നു .

ഇതിന്റെ രേജിസ്ട്രെഷൻ ഉദ്ഘാടനം ഏപ്രിൽ 20 നു കുര്ബ്ബാനക്ക് ശേഷം ഇടവക വികാരി നിർവ്വഹിക്കുകയുണ്ടായി . ഈ വർഷത്തെ ചിന്താ വിഷയം കൂടാരത്തിൽ പാർക്കാം..(psalms : 15) എന്നതാണ്

മെയ്‌ 31ന് 9 മണിക്ക് റെജിസ്ട്രെഷനോട് കൂടി  പരിപാടികൾ ആരംഭിക്കുകയും ,തുടർന്ന് വിദ്ധ്യാർഥികളുടെ ആല്മീയ ഉന്നമനത്തിനു ഊന്നൽ കൊടുത്തു കൊണ്ടുള്ള നിരവധി ക്ലാസ്സുകൾ , വിവിധ കലാപരിപാടികൾ , ചർച്ചകൾ തുടങ്ങിയവ ഉണ്ടായിരിക്കും .

ജൂണ്‍ ഒന്നാം തീയ്യതി വൈകീട്ട് സമാപന റാലി , ജൂണ്‍ 2 ന് രാവിലെ 11 മണിക്ക് വിശുദ്ധ കുർബ്ബാന, തുടർന്ന് സ്നേഹ വിരുന്ന് എന്നിവയോട് കൂടി ഈ വർഷത്തെ
JSVBS സമാപിക്കും .പരിപാടികൾക്ക്  ഇടവക വികാരി ഫാ. തോമസ്‌ പുതിയമഠത്തിൽ , സണ്‍‌ഡേ സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ തങ്കച്ചൻ തുടങ്ങിയവർ നേത്രുത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്‌

ഷാജി ( സെക്രട്ടറി ) 07886360688

തങ്കച്ചൻ ( സെക്രട്ടറി ) 07738130015


    




കൂടുതല്‍വാര്‍ത്തകള്‍.