CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 23 Minutes 52 Seconds Ago
Breaking Now

ചര്‍ച്ചയില്ലാതെ ഒത്തുതീര്‍പ്പില്ല ; ഷെയ്ന്‍ നിഗം വിഷയത്തില്‍ ' അമ്മ'യില്‍ അഭിപ്രായ ഭിന്നത

ഷെയ്ന്‍ നിഗം പ്രശ്‌നം പരിഹരിക്കാന്‍ ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഒത്തുതീര്‍പ്പ് ശ്രമങ്ങളെച്ചൊല്ലി 'അമ്മ'യില്‍ അഭിപ്രായ ഭിന്നത. രണ്ട് മൂന്നു പേര്‍ ഇരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമല്ലിതെന്നും സംഘടനയില്‍ ചര്‍ച്ച ചെയ്യാതെ നടത്തുന്ന ഒരു ഒത്തുതീര്‍പ്പിലും സഹകരിക്കില്ലെന്നും നിര്‍വാഹകസമിതി അംഗം  ഉണ്ണി ശിവപാല്‍ പറഞ്ഞു.

'സിനിമ ഇന്‍ട്രസ്റ്റിയെ മൊത്തത്തില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന രീതിയില്‍ സമൂഹത്തില്‍ ചര്‍ച്ചയായ വിഷയമാണിത്. ഇതിനാല്‍ സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കി വിഷയത്തെ കുറിച്ച് പഠിച്ച് തീരുമാനം സ്വീകരിക്കണം. എന്നാലേ അത് നിര്‍മ്മാതാക്കളും അംഗീകരിക്കത്തുള്ളു. ഷെയ്‌നിന്റെ ന്യായങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതു തന്നെയാണ്. പക്ഷേ അതിനൊരു രീതിയുണ്ട്. രണ്ട് മൂന്നു പേര്‍ ഒരു റൂമില്‍ ഇരുന്ന് ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലിത്. ഇത് സംഘടനാ മര്യാദയല്ല.' ഉണ്ണി ശിവപാല്‍ മനോരമയോട് പറഞ്ഞു.

ഷെയ്‌നുമായി സംസാരിച്ചെങ്കിലും ചില കാര്യങ്ങളില്‍കൂടി വ്യക്തതവരുത്തി മാത്രമെ നിര്‍മ്മാതാക്കളെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി സമീപിക്കാന്‍ കഴിയുകയുള്ളുവെന്ന് ഇടവേള ബാബു പറഞ്ഞു. ഇനിയൊരു തര്‍ക്കമുണ്ടാവില്ലെന്ന് ഉറപ്പാക്കി മാത്രം ഒത്തുതീര്‍പ്പുമായി മുന്നോട്ടുപോകാനാണ് അമ്മയുടെ തീരുമാനം.

 




കൂടുതല്‍വാര്‍ത്തകള്‍.