താരങ്ങള്‍ക്ക് പലപ്പോഴും ആരാധകരുടെ അമിതമായ ഇടപെടലുകള്‍ ഇഷ്ടപ്പെടാറില്ല. എന്നാല്‍ എല്ലാവരോടും സഹകരിക്കുന്ന താരമാണ് അപ്പാനി ശരത്. അതിന് കാരണം താരം പറയുന്നതിങ്ങനെയാണ്.
'എവിടെ ചെന്നാലും ആളുകള്‍ വിശേഷങ്ങള്‍ ചോദിക്കാറുണ്ട്. അവര്‍ നമുക്ക് തരുന്ന ആ സ്‌നേഹം വളരെ ആത്മാര്‍ത്ഥമായിട്ട് തന്നെയാണ് എനിക്ക് തോന്നാറുള്ളത്. ഒരു പരിചയവുമില്ലാത്ത നമുക്ക് വേണ്ടി എന്തൊക്കെ ചെയ്യുന്നുണ്ട്. നമുക്ക് വേണ്ടി അവര്‍ പ്രമോഷന്‍ ചെയ്യുന്നു. അവരുടെ കാശ് ചെലവാക്കി നമ്മുടെ സിനിമ കാണുന്നു. ഒന്നാലോചിക്കുമ്പോള്‍ ഇങ്ങനെയൊക്കെയുള്ളത് വലിയ സംഭവമാണ്. അത് ദൈവത്തിന്റെ അനുഗ്രഹമാണ്. അങ്ങനെയൊരു സ്‌നേഹം കിട്ടുമ്പോള്‍ നമ്മളും തിരിച്ചത് കൊടുക്കണം. ആള്‍ക്കാര്‍ സെല്‍ഫി എടുക്കാന്‍ വരുമ്പോള്‍ ഞാന്‍ നില്‍ക്കും. നമ്മുടെ സിനിമ രണ്ടര മണിക്കൂര്‍ ആളുകള്‍ മെനക്കെട്ടിരുന്ന് കാണുമ്പോള്‍ നമ്മള്‍ അത്രയെങ്കിലും ചെയ്യേണ്ടേ. അവരുടെ കാശല്ലേ ചേട്ടാ. അവര്‍ക്ക് ഇഷ്ടമുള്ളത് മാത്രമേ ചെയ്യൂ എന്നല്ല. എത്ര വലിയ ആള്‍ക്കാരായാലും വന്ന വഴി മറക്കാതിരിക്കുക'അപ്പാനി ശരത് പറഞ്ഞു.