CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 8 Minutes 49 Seconds Ago
Breaking Now

ടൂറിസ്റ്റ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചത് ജീവനക്കാര്‍ ; ഫിറ്റ്‌നസ് റദ്ദാക്കി ; ഡ്രൈവര്‍ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ജന്മദിനാഘോഷ ചടങ്ങില്‍ കേക്ക് മുറിക്കവേ ബസ് ജീവനക്കാരിലൊരാള്‍ ബസിനു മുകളില്‍ പൂത്തിരി കത്തിക്കുകയായിരുന്നു.

കോരങ്ങാട്ടെ താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയ്ക്കിടെ സ്വകാര്യ ടൂറിസ്റ്റ് ബസിനു മുകളില്‍ പൂത്തിരി കത്തിച്ച സംഭവം വലിയ വിവാദമായിരുന്നു. പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ജന്മദിനാഘോഷ ചടങ്ങില്‍ കേക്ക് മുറിക്കവേ ബസ് ജീവനക്കാരിലൊരാള്‍ ബസിനു മുകളില്‍ പൂത്തിരി കത്തിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കെ.എല്‍. 35 ഡി 5858 നമ്പര്‍ ടൂറിസ്റ്റ് ബസ് ചേവായൂരില്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. പി.എം. ഷബീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബസ് കസ്റ്റഡിയിലെടുത്തത്. ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് താത്കാലികമായി റദ്ദാക്കിയതായും ഡ്രൈവര്‍ക്കെതിരേ നടപടിക്ക് കോഴിക്കോട് ആര്‍.ടി.ഒ.യ്ക്ക് ശിപാര്‍ശ ചെയ്തതായും പി.എം. ഷബീര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ സ്‌കൂളില്‍ നിന്നും വിനോദയാത്ര പുറപ്പെടുന്നതിന് മുമ്പ് ടൂറിസ്റ്റ് ബസുകള്‍ നടത്തിയ സാഹസിക അഭ്യാസങ്ങളെ തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് ബസുകളുടെ ഫിറ്റ്‌നസും ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ, ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനം പിടികൂടുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരില്‍ സംസ്ഥാനത്തുടനീളം പരിശോധന ശക്തമാക്കുകയും നിരവധി ബസുകള്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.