CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 28 Seconds Ago
Breaking Now

ഞാന്‍ രാഹുല്‍ സവര്‍ക്കറല്ലെന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം ; ബിജെപിയ്ക്ക് പിന്നാലെ വിമര്‍ശനവുമായി ശിവസേനയും

നെഹ്‌റുവിനെയും ഗാന്ധിയെയും പോലെ സവര്‍ക്കറും തന്റെ ജീവിതം രാഷ്ട്രത്തിന് വേണ്ടി സമര്‍പ്പിച്ചയാളാണ്. ഇത്തരം ഇതിഹാസങ്ങളെ ബഹുമാനിക്കേണ്ടതുണ്ട്.

'ഞാന്‍ രാഹുല്‍ സവര്‍ക്കറല്ല, രാഹുല്‍ ഗാന്ധിയാണ്' എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബി.ജെ.പിക്ക് പിന്നാലെ ശിവസേനയും. നെഹ്‌റുവിനെയും ഗാന്ധിയെയും പോലെ വി.ഡി സവര്‍ക്കറും തന്റെ ജീവിതം രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ചയാളാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു. സവര്‍ക്കറെപോലുള്ള ഇതിഹാസങ്ങളെ ബഹുമാനിക്കണമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

'സവര്‍ക്കര്‍ മഹാരാഷ്ട്രയുടെ മാത്രമല്ല, രാജ്യത്തിന് തന്നെ അനുഗ്രഹമാണെന്നും രാജ്യസ്‌നേഹവും സ്വാഭിമാനവുമുള്ളയാളുമാണ്. നെഹ്‌റുവിനെയും ഗാന്ധിയെയും പോലെ സവര്‍ക്കറും തന്റെ ജീവിതം രാഷ്ട്രത്തിന് വേണ്ടി സമര്‍പ്പിച്ചയാളാണ്. ഇത്തരം ഇതിഹാസങ്ങളെ ബഹുമാനിക്കേണ്ടതുണ്ട്. ഇതില്‍ കൊടുക്കല്‍ വാങ്ങലുകളില്ല' സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസിന്റെ ഭാരത് ബച്ചാവോ റാലിയില്‍ സംസാരിക്കവെയായിരുന്നു രാഹുല്‍ഗാന്ധി താന്‍ രാഹുല്‍ സവര്‍ക്കറല്ല, രാഹുല്‍ ഗാന്ധിയാണെന്ന് പറഞ്ഞത്. അത് കൊണ്ടു തന്നെ റേപ് കാപിറ്റല്‍ എന്ന പരാമര്‍ശത്തില്‍ താന്‍ മാപ്പു പറയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധിക്കു നൂറു ജന്മമെടുത്താലും രാഹുല്‍ സവര്‍ക്കറാകാന്‍ സാധിക്കില്ല. സവര്‍ക്കര്‍ 'വീര്‍' ആണ്, രാജ്യസ്‌നേഹിയും രാജ്യത്തിനു വേണ്ടി ത്യാഗം ചെയ്തയാളുമാണ്. ആര്‍ട്ടിക്കിള്‍ 370ലും വ്യോമാക്രമണത്തിലും മിന്നലാക്രമണത്തിലും പൗരത്വ ഭേദഗതി ബില്ലിലും രാഹുല്‍ ഉപയോഗിച്ച ഭാഷ പാക്കിസ്ഥാന്റെ ഭാഷയാണെന്നുമാണ് ബിജെപി നേതാവ് സാംപിത് പത്ര പറഞ്ഞത്.

 




കൂടുതല്‍വാര്‍ത്തകള്‍.