CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 40 Seconds Ago
Breaking Now

പണ്ട് നാസികളും ഇങ്ങനെ പറഞ്ഞിട്ടുണ്ട് ; സണ്ണി വെയ്‌ന്റെ വേറിട്ട പ്രതിഷേധമിങ്ങനെ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രിതിഷേധിച്ച് നടന്‍ സണ്ണി വെയിന്‍. 'ഡോണ്ട് ബി എ സക്കര്‍' എന്ന 1945 ല്‍ പുറത്തിറങ്ങിയ യു.എസ് ഹ്രസ്വ ചിത്രത്തിലെ രംഗമാണ് സണ്ണിവെയിവല്‍ പ്രതിഷേധ സൂചകമായി ഫേസ്ബുക്കില്‍ പങ്കു വെച്ചിരിക്കുന്നത്.

അമേരിക്കയിലെ തെരുവില്‍ ഒരാള്‍ നടത്തുന്ന വംശീയ വിദ്വേഷ പ്രസംഗത്തിലൂടെയാണ് ചിത്രത്തിലെ രംഗം ആരംഭിക്കുന്നത്.

'എന്റെ രാജ്യത്തു നടക്കുന്ന ചില കാര്യങ്ങള്‍ കണ്ടിട്ടെന്റെ രക്തം തിളയ്ക്കുന്നു. കൈയില്‍ പണമുള്ള വിദേശികളെ ഇവിടെ ഞാന്‍ കാണുന്നു. നമുക്കു ലഭിക്കേണ്ട ജോലി കൈക്കലാക്കിയ നീഗ്രോകളെ ഞാന്‍ കാണുന്നു. ഇതിനിയും നമ്മള്‍ അനുവദിക്കുകയാണെങ്കില്‍ എന്താണ് യഥാര്‍ത്ഥ അമേരിക്കകാര്‍ക്ക് സംഭവിക്കുക?', ഇങ്ങനെ തുടങ്ങുന്ന പ്രസംഗത്തില്‍ നീഗ്രോകളെയും കത്തോലിക്കരെയും വിദേശികളെയും പുറത്താക്കാന്‍ ആഹ്വാനം ചെയ്യുന്നു.പ്രസംഗം കേട്ട രണ്ടുപേര്‍ ഇതേപറ്റി സംസാരിക്കുകയാണ്. പ്രസംഗത്തിന്റെ ആദ്യ ഘട്ടത്തില്‍ പ്രസംഗത്തില്‍ ആകൃഷ്ടനാകുന്ന കല്‍പ്പണിക്കരാനായ ഇവരിലൊരാള്‍ കല്‍പ്പണിക്കാരെയും പുറത്താക്കണമെന്ന് പറയുമ്പോള്‍ അസ്വസ്ഥനാവുന്നു.

ഇയാളോടൊപ്പമുണ്ടായിരുന്ന ഹംഗേറിയയില്‍ നിന്നും പാലായനം ചെയ്ത പ്രഫസര്‍ തന്റെ സുഹൃത്തിനോട് പ്രസംഗത്തിലെ വിദ്വേഷത്തെ പറ്റി വിശദീകരിക്കുന്നതാണ് പിന്നെ കാണാനാവുന്നത്.

ബെര്‍ലിനില്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറായിരുന്ന കാലത്ത് താനും ഇതേ വാക്കുകള്‍ കേട്ടിട്ടുണ്ടെന്ന് പ്രൊഫസര്‍ കല്‍പ്പണിക്കാരനായ സുഹൃത്തിനോട് പറയുന്നു. നാസികളുടെ പൊട്ടത്തരമെന്നാണ് താന്‍ ആദ്യം ഇതേ പറ്റി കരുതിയത്. അത് അങ്ങനെയായിരുന്നില്ല എന്ന് പിന്നെ മനസ്സിലായി. രാജ്യത്തെ ഭിന്നിപ്പിച്ചാണ് അവര്‍ അത് നേടിയെടുത്തെന്നും പ്രൊഫസര്‍ പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിനിമാ രംഗത്ത് നിന്ന് നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.