ഹണി റോസ് നിരവധി സിനിമകളുടെ ഭാഗമായി, ചില ചിത്രങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടവും നേടി. തന്റെ കരിയറിലെ മാറ്റങ്ങളെ കുറിച്ച് താരം പറയുന്നതിങ്ങനെയാണ്.. 'സിനിമയില്‍ മിക്കവരും അറിയുന്നവരാണ് . ഒരു സിനിമ ചെയ്യുമ്പോള്‍ ആദ്യം അറിയിക്കുന്നത് വിനയന് സാറിനെയാണ്. അദ്ദേഹത്തിന്റെ നിര്‍ദേശം അനുസരിക്കാറുണ്ട്. ഒന്നും അന്വേഷിക്കാതെ തുടക്ക കാലത്ത് ചില തമിഴ് സിനിമകള്‍ക്ക് കൈകൊടുത്തു. അതിന്റെ ബുദ്ധിമുട്ട് ആ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ഉണ്ടാകുകയും ചെയ്തു. ഭയങ്കര സംഭവമാണെന്ന് പറഞ്ഞാണ് അവിടത്തെ മാനേജര്‍മാര്‍ പ്രോജക്ട് കമ്മിറ്റ് ചെയ്യിക്കുക. അഭിനയിച്ച് തുടങ്ങുമ്പോഴാണ് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന് മനസിലാകുന്നത്. ചിലര്‍ മാനസികമായി തളര്‍ത്താന്‍ ശ്രമിക്കും. അനുഭവങ്ങളിലൂടെയല്ലേ ഓരോന്ന് പഠിക്കുക. ഇപ്പോഴാണെങ്കില്‍ അങ്ങനെ സംഭവിക്കില്ല.'
'സിനിമയില്‍ എത്തിയിട്ട് പതിന്നാലു വര്‍ഷമായി. പ്രതീക്ഷിച്ച ഉയരത്തിലെത്താന്‍ കഴിഞ്ഞില്ലെന്ന് കരുതി വേണമെങ്കില്‍ സിനിമ ഉപേക്ഷിച്ച് പോകാമായിരുന്നു. നല്ല സിനിമയുടെ ഭാഗമാകാനുള്ള ആഗ്രഹം കൊണ്ടാണ് ഇപ്പോഴും തുടരുന്നത്. സിനിമയുടെ എണ്ണത്തിലല്ല കാര്യം.സിനിമ ഒരുപാട് ഇഷ്ടമാണ്. കഥാപാത്രമായി മാറാന്‍ പരമാവധി ശ്രമിക്കാറുണ്ട്.' ഹണി റോസ് പറഞ്ഞു.