CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 1 Minutes 34 Seconds Ago
Breaking Now

ക്രിസ്തുമസിന് മുൻപ് ചാരിറ്റിയുമായി ബ്രിസ്റ്റോൾ STSMCC യുടെ യുവജനങ്ങൾ .... രുചികരമായ കേക്കുകളുമായി ബേക്ക് ഓഫ് സീസണ്‍ 2 ; നഴ്‌സിങ് ഹോമിലെത്തി ചെറുപുഷ്പ മിഷൻ ലീഗിന്റെ കുരുന്നുകള്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചും സന്ദേശം കൈമാറിയും മടങ്ങി...

ചാരിറ്റി പ്രവര്‍ത്തനവും സമൂഹത്തോടുള്ള ആഭിമുഖ്യവും വ്യക്തമാക്കുന്നതായിരുന്നു കുട്ടികളുടെ ഈ ഞായര്‍ ആഘോഷം..

ക്രിസ്മസ് ദിവസങ്ങളെത്തിക്കഴിഞ്ഞു. ആഘോഷങ്ങളുടെ ആവേശത്തിനിടെ ചില മുഖങ്ങള്‍ മറന്നുപോകാറുണ്ട്. ചിലര്‍ക്ക് എല്ലാ ദിവസവും ഒരു പോലെ കടന്നു പോകും. എല്ലാവരും ആഘോഷത്തിന്റെ ഭാഗമാകട്ടെ എന്നാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. ബ്രിസ്റ്റോൾ സെന്റ്  തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിലെ യുവജനങ്ങൾ ഒരുക്കിയ ബേക്ക് ഓഫ് സീസണ്‍ 2വും ചെറുപുഷ്പ മിഷന്‍ ലീഗിലെ കുട്ടികള്‍ നടത്തിയ നഴ്‌സിങ് ഹോം സന്ദര്‍ശനവും വ്യത്യസ്ത ക്രിസ്മസ് ആഘോഷത്തിന്റെ ഉദാഹരണമായി മാറി. ചാരിറ്റി പ്രവര്‍ത്തനവും സമൂഹത്തോടുള്ള ആഭിമുഖ്യവും വ്യക്തമാക്കുന്നതായിരുന്നു കുട്ടികളുടെ ഈ ഞായര്‍ ആഘോഷം..

സെന്റ് തോമസ് സീറോമലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ബേക്ക് ഓഫ് സീസണ്‍ 2 നടന്നു. വാശിയേറിയ മത്സരത്തില്‍ രുചികരമായ കേക്കു വിഭവങ്ങളുമായി ഏവരും പങ്കെടുത്തു.

ക്രിസ്മസ് സമയത്ത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാനായി സീറോ മലബാര്‍ കത്തലിക് ചര്‍ച്ചിലെ യുവജന വിഭാഗം (സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ്) സംഘടിപ്പിച്ച ബേക്ക് ഓഫ് സീസണ്‍ 2 മത്സരം ഗംഭീരമായി.

20 ഓളം പേര്‍ വിവിധ വര്‍ണ്ണങ്ങളില്‍ രുചികൂട്ടുകള്‍ നിറച്ച കേക്കുകളുമായി പരിപാടിയില്‍ മത്സരിക്കാനെത്തി. സ്വാദിന്റെയും ഗുണത്തിന്റെയും കാര്യത്തില്‍ ഒന്നിനോടൊന്ന് മെച്ചമായിരുന്നു കേക്കുകള്‍. ജഡ്ജസിനെ തന്നെ അത്ഭുതപ്പെടുത്തി അത്രയേറെ സ്വാദിഷ്ടമായ കേക്കുകളുമായിട്ടാണ് ഏവരും മത്സരത്തിനെത്തിയത്.

മികച്ച കേക്കിനുള്ള സമ്മാനങ്ങള്‍ നേടിയവര്‍ ഇതാണ്

ഒന്നാം സമ്മാനം ; ജാനീസ് ജെയ്ന്‍, ജോസ്നി

രണ്ടാം സമ്മാനം ; ബെദനി ജോണ്‍ , ഇസബെല്‍

മൂന്നാം സമ്മാനം ; ആനിയ തരകന്‍, മിറിയം തരകന്‍

നാലാം സമ്മാനം ; അലീന ബെര്‍ലി, ഇസബെൽ ബെര്‍ലി, മരിയ ജോണ്‍

അഞ്ചാം സമ്മാനം ; ജെയ്മി വാദ്യാനത്ത്, ഡൊമിനിക് ജോമോന്‍, അലൻ വിൻസെന്റ്.

ആറാം സമ്മാനം; ദർശൻ സെബാസ്റ്റ്യൻ; തേജൽ സെബാസ്റ്റ്യൻ, ഡേവിഡ്  സെബാസ്റ്റ്യൻ, ജോഹാൻ മനോഷ്.

മത്സരങ്ങൾക്ക് ശേഷം  കേക്കു മുറിച്ച് ഏവര്‍ക്കും വിതരണം ചെയ്തു. ഇതിനായി ലഭിച്ച തുക വീടില്ലാതെ കഷ്ടപ്പെട്ട് ജീവിതം കഴിച്ചുകൂട്ടുന്നവരെ ഭക്ഷണം നല്‍കി സഹായിക്കാനാണ് വിനിയോഗിക്കുന്നത്. എസ്  എം. വൈ എമ്മിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പൊന്‍തൂവലായി മാറുകയാണ് ബേക്ക് ഓഫ് സീസണ്‍ 2.

കഴിഞ്ഞ വര്‍ഷം ബേക്ക് ഓഫ് സീസണ്‍ 1 നടത്തിയിരുന്നു. ഇതിന്റെ വിജയത്തിന്റെ ഭാഗമായാണ് രണ്ടാമതൊരു മത്സരം നടത്താന്‍ തീരുമാനിച്ചത്. പള്ളിയില്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം സെന്റ് ജോസഫ് ഹാളിൽ വെച്ച് STSMCC വികാരി ഫാ പോള്‍ വെട്ടിക്കാട്ട് വജയികള്‍ക്ക് സമ്മാനം നല്‍കി.സി. ലീന മേരി, സി. ഗ്രേസ് മേരി, പ്രധാന അധ്യാപിക സിനി ജോൺ, യൂത്ത് കോര്‍ഡിനേറ്റര്‍ ജോമോന്‍ സെബാസ്റ്റിയന്‍. യൂത്ത് നേതാക്കളായ തേജല്‍ സെബാസ്റ്റിയന്‍, ജെന്‍സണ്‍ റോയ്, ജോയല്‍ വാദ്യാനത്ത്, ക്രിസ്റ്റി ജെയിംസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ട്രസ്റ്റിമാരും മറ്റ് കമ്മറ്റി അംഗങ്ങളും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.

നമ്മള്‍ ആഘോഷത്തിന്റെ ഭാഗമാകുമ്പോള്‍ ഏവരേയും അതിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുക ഏറെ മികച്ച കാര്യമാണ്. ഇത്തരത്തില്‍ കുട്ടികള്‍ തന്നെ മുന്നിട്ടിറങ്ങിയത് പ്രശംസനീയമായ കാര്യം തന്നെ.

ക്രിസ്മസ് സന്ദേശവുമായി നഴ്‌സിങ് ഹോമിലെ അന്തേവാസികള്‍ക്കിടയിലേക്ക് ക്രിസ്മസ് സന്ദേശവുമായി സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക്ന്റെ ചർച്ചിന്റെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ കുട്ടികള്‍ സെന്റ് ജോര്‍ജിലുള്ള നഴ്‌സിങ് ഹോമിലെത്തി. ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ച് ക്രിസ്മസ് സന്ദേശം നല്‍കി ഏവരോടും സ്‌നേഹം പങ്കുവച്ച ശേഷമാണ് മടങ്ങിയത്. സി. ലീന മേരി, ട്രസ്റ്റിമാരായ ഷാജി വര്‍ക്കി, ബിനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




കൂടുതല്‍വാര്‍ത്തകള്‍.