CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 51 Minutes 29 Seconds Ago
Breaking Now

യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ സ്പോര്‍ട്സ്‌ മീറ്റ് റെഡ്ഡിച്ചില്‍

മെയ്‌ 25ന് ബര്‍മിംഗ്ഹാമില്‍ വച്ച് നടക്കുന്ന യുക്മ നാഷണല്‍ സ്പോര്‍ട്സ്‌ മീറ്റിനു മുന്നോടിയായി വിവിധ റീജിയനുകളില്‍ റീജിയണല്‍ തലത്തില്‍ സ്പോര്‍ട്സ്‌ മീറ്റുകള്‍ ആരംഭിച്ചു.

ഇതനുസരിച്ച് യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍റെ സ്പോര്‍ട്സ്‌ മീറ്റ്‌ ഇന്ന് നടക്കും. കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡ്ഡിച്ച് ആതിഥേയത്വം വഹിക്കുന്ന കായികമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

മെയ്‌ 4ന് കാലത്ത് 10 മണിക്ക് യുക്മ ദേശീയ അധ്യക്ഷന്‍ വിജി കെ.പി. സ്പോര്‍ട്സ്‌മീറ്റ്‌ ഉദ്ഘാടനം ചെയ്യും. മിഡ് ലാന്‍ഡ്‌സ് റീജിയന് കീഴില്‍ വരുന്ന 15 അസോസിയേഷനുകളില്‍ നിന്നുള്ളവരായിരിക്കും ഇവിടെ മാറ്റുരക്കുന്നത്. പുതിയതായി ചേര്‍ന്ന അസോസിയേഷനുകളില്‍ നിന്നുള്ള കായികതാരങ്ങള്‍ കൂടി മത്സരത്തിനെത്തുന്നതിനാല്‍ വളരെ വാശിയേറിയ മത്സരങ്ങള്‍ നടക്കുമെന്നാണ് കരുതപ്പെടുന്നത്. റീജിയണല്‍ മത്സരങ്ങളില്‍ വ്യക്തിഗത ഇനങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്കും ഗ്രൂപ്പ് ഇനങ്ങളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്കും നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. മത്സര വിജയികള്‍ക്ക്‌ റീജിയണല്‍ തലത്തില്‍ സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും സമ്മാനിക്കുന്നതാണ്.

കിഡ്സ്‌, സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുന്നത്. ഓട്ടം – 50മീറ്റര്‍, 100മീറ്റര്‍, 200മീറ്റര്‍, 400മീറ്റര്‍, ലോംഗ്ജംപ്, ഷോര്‍ട്ട്പുട്ട്, റിലേ എന്നിങ്ങനെയുള്ള ട്രാക്കിനങ്ങള്‍ക്ക് പുറമേ വടംവലി മത്സരവും ഉണ്ടായിരിക്കുന്നതാണ്. മത്സരങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

ബീന സെന്‍സ്‌ - 07809450561

ബിന്‍സ് ജോര്‍ജ്‌ - 0793132911

ബിനു മാത്യു –  07883010229

റോയ്‌ ഫ്രാന്‍സിസ്‌ - 07717754609

മാത്യു വര്‍ഗീസ്‌ - 07723047616

മത്സരങ്ങള്‍ നടക്കുന്ന വേദിയുടെ അഡ്രസ്സ് താഴെ കൊടുത്തിരിക്കുന്നു.

Abbey Stadium,

Birmingham Road,

Redditch

B97 6EJ

 




കൂടുതല്‍വാര്‍ത്തകള്‍.