CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 23 Seconds Ago
Breaking Now

പോലീസ് ആസ്ഥാനം ഒമ്പതു മണിക്കൂര്‍ ഉപരോധിച്ച് വിദ്യാര്‍ത്ഥികള്‍ ; കേന്ദ്രത്തിനുള്ള താക്കീതെന്ന് പ്രിയങ്ക ഗാന്ധി

വിദ്യാര്‍ത്ഥികളെ കേള്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്നും പ്രതിഷേധത്തിന് പിന്തുണ അറിയിച്ച പ്രിയങ്ക ട്വിറ്ററില്‍ വ്യക്തമാക്കി.

ജാമിയ മിലിയ സര്‍വകലാശാലയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഡല്‍ഹി ആസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ പോലീസ് ആസ്ഥാനം ഉപരോധിച്ചു. പുലര്‍ച്ചെ 3.30 വരെ നീണ്ട ഉപരോധം കസ്റ്റഡിയിലുള്ള വിദ്യാര്‍ത്ഥികളെ വിട്ടയച്ചതിനെ തുടര്‍ന്നാണ് അവസാനിപ്പിച്ചത്. വിദ്യാര്‍ത്ഥികളെ വിട്ടയയ്ക്കണമെന്ന് ന്യൂനപക്ഷ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു.

യുവാക്കളുടെ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെതിരെ താക്കീതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വിദ്യാര്‍ത്ഥികളെ കേള്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്നും പ്രതിഷേധത്തിന് പിന്തുണ അറിയിച്ച പ്രിയങ്ക ട്വിറ്ററില്‍ വ്യക്തമാക്കി. അതിനിടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മീററ്റില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതായും റിപ്പോര്‍ട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.