CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 8 Minutes Ago
Breaking Now

റേപ് ഇന്‍ ഇന്ത്യ പരാമര്‍ശം ; സ്മൃതിയുടെ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരണം തേടി

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ രാഷ്ട്രീയ ആയുധമാക്കിയെന്നാണ് സ്മൃതി ഇറാനിയുടെ പരാതി

രാഹുല്‍ഗാന്ധിയ്‌ക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്‍കിയ പരാതിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജാര്‍ഖണ്ഡ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് പ്രതികരണം തേടി.

ജാര്‍ഖണ്ഡിലെ ഗോഡ്ഡയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ നടത്തിയ റേപ് ഇന്‍ ഇന്ത്യ പരാമര്‍ശനത്തിനെതിരെയാണ് സ്മൃതി ഇറാനി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. പിന്നാലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജാര്‍ഖണ്ഡ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് പ്രതികരണം തേടി.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ രാഷ്ട്രീയ ആയുധമാക്കിയെന്നാണ് സ്മൃതി ഇറാനിയുടെ പരാതി. രാഹുലിനെതിരെ കടുത്ത നടപടി വേണമെന്നും അവര്‍ പരാതിയില്‍ ആവശ്യപ്പെട്ടു. രാഹുല്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബിജെപി അംഗങ്ങള്‍ ബഹളം വച്ചിരുന്നു. എന്നാല്‍ മാപ്പുപറയില്ലെന്ന് രാഹുലും വ്യക്തമാക്കിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.