CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 23 Minutes 9 Seconds Ago
Breaking Now

യുകെ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ലണ്ടന്‍ റീജിയന്‍ നോര്‍ത്ത് മണ്ഡലം കമ്മിറ്റി എബ്രഹാം കുതിരവട്ടം പ്രസിഡന്റ്

മെയ് 26ന് ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് ക്രോയിഡോണ്‍ കെ.എം. ജോര്‍ജ് നഗറില്‍വച്ച് നടത്തപ്പെടുന്ന പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ലണ്ടന്‍ റീജിയന്‍ രണ്ടാമത് പ്രവര്‍ത്തക സമ്മേളനത്തിനും പുനസംഘടനയ്ക്കും മുന്നോടിയായി നടത്തപ്പെടുന്ന മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പില്‍ നോര്‍ത്ത് മണ്ഡലം കമ്മിറ്റി പ്രസിഡന്റായി കേരളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും കേരള യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും കേരളാ യൂത്ത് ഫ്രണ്ട് (എം) മുന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായിരുന്ന എബ്രഹാം കുതിരവട്ടം(ചെങ്ങന്നൂര്‍ ) തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി കോശി തൈയ്യില്‍(ഹരിപ്പാട്), വൈസ് പ്രസിഡന്റായി ജോമി പിണക്കാട്ട് (പാലാ), ട്രഷററായി ജോസഫ് കുട്ടംപേരൂര്‍ (ചങ്ങനാശേരി)യും, ദേശീയ കമ്മിറ്റി അംഗങ്ങളായി റീജ്യണ്‍ വൈസ് പ്രസിഡന്റും മുന്‍ വെബ്ലി യൂണിറ്റ് സ്ഥാപക പ്രസിഡന്റുമായ ജിജോ മുക്കാട്ടില്‍ (കടുത്തുരുത്തി), സുജിത്ത് എസ്. ബാബു (കോഴിക്കോട്) വും, റീജിയണല്‍ കമ്മിറ്റി അംഗങ്ങളായി റോസമ്മ കുതിരവട്ടം (ചെങ്ങന്നൂര്‍ ), ബെബിന്‍ ബാബു(തിരുവനന്തപുരം), റോബിന് പാറയില്‍ (പെരുമ്പാവൂര്‍ ), നിബിന്‍ ജോസഫ് (എറണാകുളം ), ടോമി തോമസ് കളപ്പുരയ്ക്കല്‍ (പൂഞ്ഞാര്‍ ), എന്നിവരെയും തെരഞ്ഞെടുത്തു. റീജണല്‍ പ്രസിഡന്റ് സോജി ടി.മാത്യും നിരീക്ഷകനായിരുന്ന യോഗം ദേശീയ കമ്മിറ്റി അംഗം ജിജോ മുക്കാട്ടില്‍ ഉത്ഘാടനം ചെയ്തു. എബ്രഹാം കുതിരവട്ടം സ്വാഗതവും കോശി തൈയ്യില്‍ നന്ദിയും അര്‍പ്പിച്ച യോഗം ബഡ്‌ഫോര്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ ബാബില്‍ട്ടണ്‍ ബോയ്‌സ് ക്ലബിനെയും ടീം ക്യാപ്റ്റനും പാര്‍ട്ടി മെംബറുമായ ജിമ്മി ജോസഫിനെ അനുമോദിക്കുകയും ചെയ്തു.

 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.