CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 17 Minutes 44 Seconds Ago
Breaking Now

ദേശീയ ജനസംഖ്യാ റജിസ്റ്ററിന്റെയും സെന്‍സസിന്റെയും നടപടി ക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച യോഗം ഇന്ന് ; ഒരു ഉദ്യോഗസ്ഥനേയും ബംഗാളില്‍ നിന്ന് പങ്കെടുപ്പിക്കില്ലെന്ന് മമത ബാനര്‍ജി

എന്‍പിആര്‍ നടപ്പാക്കില്ലെന്നും എന്നാല്‍ സെന്‍സസുമായി സഹരിക്കുമെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ ജനസംഖ്യാ റജിസ്റ്ററിന്റെയും സെന്‍സസിന്റെയും നടപടി ക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച യോഗം ഇന്ന് ന്യൂഡല്‍ഹിയില്‍ നടക്കും. അതേസമയം പശ്ചിമ ബംഗാളില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനും പങ്കെടുക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയും സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

എന്‍പിആര്‍ നടപ്പാക്കില്ലെന്നും എന്നാല്‍ സെന്‍സസുമായി സഹരിക്കുമെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിക്ക് പകരം പൊതുഭരണ വകുപ്പ് സെക്രട്ടറിയാകും കേരളത്തില്‍ നിന്ന് യോഗത്തിനെത്തുക. എന്‍പിആറിനും സെന്‍സസിനും വീടുകള്‍ കയറിയുള്ള വിവരശേഖരണം ഏപ്രില്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30വരെയാണ് നടക്കുക.

സംസ്ഥാനങ്ങളുടെ സഹകരണം ഉറപ്പുവരുത്താനാണ് ഈ യോഗം കൊണ്ട് ലക്ഷ്യമിടുന്നത്.. എന്‍.പി.ആറുമായി നിസഹകരണം പ്രഖ്യാപിച്ചെങ്കിലും കേരളവും ബംഗാളും ഒടുവില് വഴങ്ങുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. കേരളവും ബംഗാളും എന്‍.പി ആര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.