CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 8 Seconds Ago
Breaking Now

മദ്യ രാജാവ് വിജയ് മല്ല്യ ഉപേക്ഷിച്ചത് 17 കിടപ്പറകളും നൈറ്റ് ക്ലബുകളുമുള്ള കൊട്ടാരം ; ബാങ്കിന് കിട്ടിയിരിക്കുന്നത് എട്ടിന്റെ പണി

ബാങ്ക് നിലവില്‍ മല്യയ്‌ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്.

ഫ്രഞ്ച് ദ്വീപായ ഇല്‍ സെയിന്ത് മാര്‍ഗുറീത്തില്‍ മദ്യരാജാവ് വിജയ് മല്യയുടെ 17 കിടപ്പറകളുള്ള പടുകൂറ്റന്‍ കൊട്ടാരം ജീര്‍ണിച്ച നിലയില്‍. 1.3 ഹെക്ടറില്‍ സ്ഥിതി ചെയ്യുന്ന ഈ പടുകൂറ്റന്‍ വസതിയില്‍ കിടപ്പറകളെ കൂടാതെ സിനിമാ തീയറ്റര്‍, ഹെലിപാഡ്, നൈറ്റ് ക്ലബ്ബ് എന്നിവയും ഉണ്ട്. എന്നാല്‍ നിലവില്‍ ഇവയെല്ലാം നാശത്തിന്റെ വക്കിലാണ്. ഖത്തര്‍ നാഷണല്‍ ബാങ്കിന്റെ യൂണിറ്റുകളില്‍ ഒന്നായ ആന്‍സ്ബാഷര്‍ ആന്‍ഡ് കോയില്‍ നിന്നും 30 ബില്ല്യണ്‍ ഡോളര്‍ ലോണെടുത്ത് കൊണ്ടാണ് മല്ല്യ ഈ സൗധം വാങ്ങിയത്.

എന്നാല്‍ മല്യ ഇത് തിരിച്ചടയ്ക്കാന്‍ തയാറാകാത്തത് കാരണം ബാങ്ക് നിലവില്‍ മല്യയ്‌ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. കടം തിരിച്ചടയ്ക്കാനുള്ള അവധി നീട്ടി നല്‍കണം എന്ന് കാണിച്ച് മല്യ നല്‍കിയ അപേക്ഷ കണക്കിലെടുത്ത് ബാങ്ക് പ്രതിനിധികള്‍ വീട് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഞെട്ടിക്കുന്ന കാഴ്ചകളാണ് ഇവര്‍ അവിടെ കണ്ടത്ത്. ഏതാണ്ട് പൂര്‍ണമായും നാശത്തിന്റെ വക്കിലായിരുന്ന ഈ 'മാന്‍ഷ'ന്റെ മൂല്യത്തില്‍ 10 മില്ല്യണ്‍ ഡോളറിന്റെ ഇടിവും സംഭവിച്ചിട്ടുണ്ട്.പരിചയസമ്പന്നരല്ലാത്ത ജോലിക്കാര്‍ നടത്തിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും ഈ മഹാസൗധത്തിനെ ദോഷകരമായാണ് ബാധിച്ചതെന്ന് ബാങ്കിനെ പ്രതിനിധീകരിക്കുന്ന അതിഭാഷകനും സമ്മതിക്കുന്നു. അതിനാല്‍തന്നെ ബാങ്ക് നല്‍കിയ പണം മല്യയുടെ ഈ വീട് വിറ്റുകൊണ്ട് തിരിച്ചുപിടിക്കാന്‍ സാധിക്കില്ല. ഈ കാരണം കൊണ്ട്, മല്ല്യയെക്കൊണ്ട് ഇംഗ്ലണ്ടിലുള്ള അയാളുടെ 50 മീറ്റര്‍ നീളമുള്ള സൂപ്പര്‍ യാട്ട് വില്‍പ്പനയ്ക്ക് വയ്ക്കാനാണ് ബാങ്ക് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച് ലണ്ടനിലെ ഒരു കോടതിയില്‍ ബാങ്ക് ഹര്‍ജി സമര്‍പ്പിച്ചിട്ടുമുണ്ട്. 9000 കോടി രൂപയുടെ ലോണുകള്‍ തിരിച്ചടയ്ക്കാത്തതിനാല്‍ അന്വേഷണം നേരിടുന്ന വിജയ് മല്യ നിലവില്‍ യു.കെയിലാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.