CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 39 Minutes 3 Seconds Ago
Breaking Now

നിര്‍ഭയ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും, മരണവാറണ്ട് പുറത്തിറക്കി

ദയാഹര്‍ജി തള്ളിയതിന് ശേഷം 14 ദിവസം കഴിഞ്ഞേ ശിക്ഷ നടപ്പാക്കാനാകൂ എന്ന ചട്ടപ്രകാരമാണ് ഇന്നേക്ക് 14 ദിവസം തികയുന്ന ഫെബ്രുവരി ഒന്നിനു തന്നെ പ്രതികളെ തൂക്കിലേറ്റുന്നത്.

നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും. ഇതുസംബന്ധിച്ച പുതുക്കിയ മരണവാറണ്ട് പുറത്തിറക്കി. പ്രതികളില്‍ ഒരാളായ മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി രാം നാഥ് കോവിന്ദ് തള്ളിയതിന് പിന്നാലെയാണ് ഡല്‍ഹി കോടതി പുതുക്കിയ മരണവാറണ്ട് പുറത്തിറക്കുന്നത്. ദയാഹര്‍ജി തള്ളിയതിന് ശേഷം 14 ദിവസം കഴിഞ്ഞേ ശിക്ഷ നടപ്പാക്കാനാകൂ എന്ന ചട്ടപ്രകാരമാണ് ഇന്നേക്ക് 14 ദിവസം തികയുന്ന ഫെബ്രുവരി ഒന്നിനു തന്നെ പ്രതികളെ തൂക്കിലേറ്റുന്നത്.

2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂട്ടമാബലാത്‌സംഗത്തിനിരയായത്. ചികിത്സയിലായിരിക്കെ ഡിസംബര്‍ 29ന് സിംഗപ്പൂര്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. കേസില്‍ ആറുപേരാണ് പ്രതികള്‍. പ്രതികളിലൊരാളായ റാം സിംഗ് തിഹാര്‍ ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

 




കൂടുതല്‍വാര്‍ത്തകള്‍.