CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 5 Seconds Ago
Breaking Now

ഗഗന്‍യാനിനു മുന്നോടിയായി ഇന്ത്യ അയക്കുന്ന ആളില്ലാ വിമാനത്തില്‍ യാത്ര ചെയ്യുന്ന റോബോട്ടിതാ ; 'വ്യോമമിത്ര' ആദ്യം ചന്ദ്രനിലെത്തും

രണ്ട് ഭാഷകള്‍ സംസാരിക്കുന്ന ഹാഫ് ഹ്യുമനോയിഡായ വ്യോമമിത്രയെ നിരവധി ജോലികള്‍ ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗന്‍യാനിനു മുന്നോടിയായി ഇന്ത്യ അയക്കുന്ന ആളില്ലാ വിമാനത്തില്‍ യാത്ര ചെയ്യുന്ന റോബോട്ടിന്റെ ആദ്യ ചിത്രം പുറത്തിറങ്ങി. 2022ല്‍ ഐഎസ്ആര്‍ഒ ബഹിരാകാശ ഗവേഷണത്തിന് മനുഷ്യരെ അയക്കുന്നതിനു മുന്നോടിയായി അയക്കുമെന്ന് കരുതുന്ന റോബോര്‍ട്ടിന്റെ രൂപമാണ് ഐഎസ്ആര്‍ഒ പുറത്തിറക്കിയത്.

ഗഗന്‍യാന്‍ യാത്രയ്ക്ക് സ്ത്രീകളെ ഉള്‍പ്പെടുത്താത്തപ്പോള്‍ ഗഗന്‍യാനിനു മുന്നോടിയായുള്ള പര്യവേഷത്തില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയ റോബോട്ടിന് സ്ത്രീ രൂപമാണ് നല്‍കിയിരിക്കുന്നത്. 'വ്യോമമിത്ര' എന്നാണ് റോബോട്ടിന് പേരിട്ടിരിക്കുന്നത്. രണ്ട് ഭാഷകള്‍ സംസാരിക്കുന്ന ഹാഫ് ഹ്യുമനോയിഡായ വ്യോമമിത്രയെ നിരവധി ജോലികള്‍ ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്

ഹ്യുമനോയിഡിന്റെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. മനുഷ്യരെ അയയ്ക്കാനും അവരെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരാനുമുള്ള നമ്മുടെ കഴിവ് പ്രദര്‍ശിപ്പിക്കുന്നതിനായാണ് ഹ്യുമനോയിഡിനെ അയക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന ദൗത്യത്തിന് മുന്നോടിയായി ആളില്ലാവിമാനത്തില്‍ തന്നെയാകും ഹ്യൂമനോയിഡിനെയും അയക്കുകയെന്നും ശിവന്‍ വ്യക്തമാക്കി.

'നമ്മുടെ റോബോട്ട് മനുഷ്യരെ പോലെതന്നെയാണ്, ഒരു മനുഷ്യന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്ന രീതിയില്‍, ഒരു മനുഷ്യന് ചെയ്യാന്‍ കഴിയുന്നതെന്തും ചെയ്യാന്‍ കഴിയും' കെ ശിവന്‍ വ്യോമമിത്രയെക്കുറിച്ച് പറയുന്നു. 'ആദ്യത്തെ ഫ്‌ലൈറ്റ് ശൂന്യമായിട്ടാകില്ല പോവുക, അവസരം പരമാവധി പ്രയോജനപ്പെടുത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ സ്വന്തം ഹ്യുമനോയിഡ് മോഡല്‍ ഉപയോഗിക്കും' അദ്ദേഹം പറഞ്ഞു

 




കൂടുതല്‍വാര്‍ത്തകള്‍.