CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 45 Minutes 53 Seconds Ago
Breaking Now

ഏഴു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി അഞ്ച് ശതമാനമാക്കിയേക്കും

5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് നിലവില്‍ 20 ശതമാനമാണ് നികുതി.

ഇക്കുറി ബജറ്റില്‍ ആദായ നികുതി കാര്യമായി കുറച്ചേക്കും. രണ്ടര ലക്ഷം മുതല്‍ ഏഴു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനമാകും നികുതിയെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 2.5 ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് അഞ്ചു ശതമാനമാണ് നികുതി ഈടാക്കിയിരുന്നത്.

5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് നിലവില്‍ 20 ശതമാനമാണ് നികുതി. എന്നാല്‍ 7 ലക്ഷം മുതല്‍ 10 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതി പത്തു ശതമാനമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്തു ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് നിലവില്‍ 30 ശതമാനമാണ് നികുതി. പത്തു ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലുള്ളവര്‍ക്ക് നികുതി 20 ശതമാനമായി കുറയുമെന്നും പറയുന്നു.

20 ലക്ഷം മുതല്‍ പത്തു കോടി രൂപ വരെ വരുമാനമുള്ളവര്‍ക്ക് 30 ശതമാനമാകും നികുതി. പത്തു കോടിയ്ക്ക് മുകളിലുള്ളവര്‍ക്ക് 35 ശതമാനവും. പുതിയ നികുതി സ്ലാബുകള്‍ നിലവില്‍വനരുന്നതോടെ പത്തു ലക്ഷം , 15 ലക്ഷം, 20 ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് കൂടുതല്‍ തുക ലാഭിക്കാം. യഥാക്രമം അറുപതിനായിരം, 1.1 ലക്ഷം, 1.6 ലക്ഷം എന്നിങ്ങനെയാണ് ശരാശരി നേട്ടമുണ്ടാകുക.




കൂടുതല്‍വാര്‍ത്തകള്‍.