CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 7 Seconds Ago
Breaking Now

പാകിസ്താനി, ബംഗ്ലാദേശി മുസ്ലീങ്ങളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്ന് ശിവസേന

അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തില്‍ യാതൊരു സംശയവുമില്ല.

പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയ മുസ്ലീങ്ങളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കണമെന്ന് ശിവസേന. അനധികൃത കുടിയേറ്റക്കാരായ മുസ്ലീങ്ങളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 9 ന് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന റാലി നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശിവസേനയും ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കിയത്

അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തില്‍ യാതൊരു സംശയവുമില്ല. ഇന്ത്യയിലേക്ക് കുടിയേറിയ പാകിസ്താന്‍, ബംഗ്ലാദേശ് മുസ്ലീങ്ങളെ പുറത്താക്കുക തന്നെ വേണമെന്ന് മുഖ പത്രമായ സാമ്‌നയിലൂടെയാണ് ശിവസേന വ്യക്തമക്കിയത്.

പൗരത്വ നിയമ ഭേദഗതിയെ ആദ്യം അനുകൂലിക്കുകയും പിന്നീട് എന്‍ഡിഎ സഖ്യം വിട്ട ശേഷം എതിര്‍ക്കുകയും ചെയ്ത ശിവസേനയുടെ പുതിയ നിലപാട് ചര്‍ച്ചയാകുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.