Breaking Now

തിരഞ്ഞെടുപ്പ് വന്നപ്പോള്‍ പ്രവര്‍ത്തകരെ ഓര്‍മ വന്നോ? അമിത് ഷായ്‌ക്കെതിരെ പരിഹാസവുമായി കേജ്‌രിവാള്‍

ഡല്‍ഹിയിലെ രണ്ട് കോടി ജനങ്ങള്‍ ഒരു കുടുംബം പോലെയാണു കഴിയുന്നത്. കഴിഞ്ഞ 5 വര്‍ഷം ഞങ്ങള്‍ ഡല്‍ഹിയെ അടിമുടി മാറ്റി. മറ്റൊരു ട്വീറ്റിലൂടെ അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഡല്‍ഹിയിലുള്ള ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ഫോട്ടോ ട്വീറ്റ് ചെയ്ത ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് മറുപടി നല്‍കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ബി.ജെ.പി ഒരു രാഷ്ട്രീയപ്പാര്‍ട്ടി മാത്രമല്ലെന്നും ഒരു കുടുംബമാണെന്നും ഒരുമിച്ചു രാജ്യത്തെ ശക്തമാക്കുമെന്നുമായിരുന്നു അമിത് ഷായുടെ ട്വിറ്ററില്‍ കുറിച്ചത്.

'സര്‍, തിരഞ്ഞെടുപ്പു വന്നപ്പോഴാണ് അങ്ങ് പ്രവര്‍ത്തകരെ ഓര്‍ത്തത്. കഴിഞ്ഞ 5 വര്‍ഷം കടുത്ത വിലക്കയറ്റം ജീവിതം ദുസ്സഹമാക്കിയപ്പോഴും അവരുടെ മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍, 24 മണിക്കൂര്‍ വൈദ്യുതി, സൗജന്യ ബസ് യാത്ര എന്നിവ അവര്‍ക്കു നല്‍കിയത് ആരെന്ന് ബിജെപി പ്രവര്‍ത്തകരോടു ചോദിക്കണം.' കേജ്‌രിവാള്‍ തന്റെ ട്വീറ്റിലൂടെ പരിഹാസരൂപേണ ആവശ്യപ്പെട്ടു.

ഡല്‍ഹിയിലെ രണ്ട് കോടി ജനങ്ങള്‍ ഒരു കുടുംബം പോലെയാണു കഴിയുന്നത്. കഴിഞ്ഞ 5 വര്‍ഷം ഞങ്ങള്‍ ഡല്‍ഹിയെ അടിമുടി മാറ്റി. മറ്റൊരു ട്വീറ്റിലൂടെ അദ്ദേഹം പറഞ്ഞു. ഇവരെല്ലാവരും തന്റെ കുടുംബമാണെന്നും മൂത്തമകനെപ്പോലെ ഞാന്‍ അവരുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നുവെന്നും കേജ്രിവാള്‍ തന്റെ ട്വീറ്റിലൂടെ പറയുന്നു.ഇന്നലെയാണ് രാത്രി യമുനാ വിഹാറില്‍ പ്രചാരണത്തിന് ശേഷം പ്രദേശത്തെ ഒ.ബി.സി വിഭാഗത്തില്‍ നിന്നുമുള്ള ബിജെപി നേതാവിന്റെ വീട്ടില്‍ നിന്നും അമിത് ഷായും ഡല്‍ഹി ബിജെപി അദ്ധ്യക്ഷന്‍ മനോജ് തിവാരിയും ഭക്ഷണം കഴിക്കാനെത്തിയത്. ഇതിന്റെ ചിത്രമായിരുന്നു അമിത് ഷാ ട്വീറ്റ് ചെയ്തത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.