CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 29 Minutes 4 Seconds Ago
Breaking Now

രാജ്യം 71ാം റിപ്പബ്ലിക് ദിന ആഘോഷത്തില്‍ ; ബ്രസീല്‍ പ്രസിഡണ്ട് ജൈര്‍ ബോള്‍സൊനാരോ മുഖ്യാതിഥി ; സുരക്ഷ ശക്തം

റിപ്പബ്ലിക് ദിനാഘോഷം കണക്കിലെടുത്ത് രാജ്യമൊട്ടാകെ കനത്ത സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യം ഇന്ന് 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ 9 മണിയോടെയാണ് രാജ്പഥില്‍ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ തുടങ്ങുക. ബ്രസീല്‍ പ്രസിഡണ്ട് ജൈര്‍ ബോള്‍സൊനാരോ ആണ് ഇത്തവണ റിപ്പബ്ലിക്ദിന പരേഡിലെ മുഖ്യാതിഥി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിവാദ്യം സ്വീകരിക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

റിപ്പബ്ലിക് ദിന പരേഡിനിടെയുള്ള പ്രതിഷേധങ്ങള്‍ തടയാനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കറുത്ത ഷാളുകളും തൊപ്പികളും അണിഞ്ഞെത്തുന്നതിനാണ് നിയന്ത്രണങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

റിപ്പബ്ലിക് ദിനാഘോഷം കണക്കിലെടുത്ത് രാജ്യമൊട്ടാകെ കനത്ത സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ യുദ്ധസ്മാരകത്തില്‍ സൈനികര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടെയാണ് 71ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമാവുക. തുടര്‍ന്ന് പ്രധാനമന്ത്രി റിപ്പബ്ലിക് ദിന പരേഡിനായി ജന്‍പഥിലേക്ക് പോകും.

90 മിനിറ്റ് നീളുന്ന പരേഡ് 10 മണിക്കാണ് തുടങ്ങുക. ജനറല്‍ അസിത് മിസ്ത്രിയാണ് പരേഡ് നയിക്കുക. വായുസേനയുടെ പുതിയ ചിന്നുക്ക് , അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഒരുക്കുന്ന ആകാശ കാഴ്ചകളും പരേഡിന് മാറ്റ് കൂട്ടും. സാംസ്‌കാരിക വൈവിധ്യങ്ങള്‍ ദൃശ്യമാകുന്ന വിവിധ സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളും പരേഡിലുണ്ട്. കേരളത്തിന്റെ ഫ്‌ളോട്ടിന് ഇത്തവണ അനുമതി ലഭിച്ചിരുന്നില്ല.

 

 




കൂടുതല്‍വാര്‍ത്തകള്‍.