CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 47 Minutes 33 Seconds Ago
Breaking Now

എടപ്പാള്‍ ഓട്ടത്തിന്റെ കഥയാണോ സേട്ടാ' എന്ന് കമന്റ്; മറുപടി നല്‍കി സുരേഷ് ഗോപി

പുതിയ ചിത്രമായ കാവലിന്റെ ചിത്രീകരണം ആരംഭിച്ചതായി നടന്‍ സുരേഷ് ഗോപി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. തന്റെ പോസ്റ്റിനെ ട്രോളാന്‍ ശ്രമിച്ചയാള്‍ക്ക് സുരേഷ് ഗോപി നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. എടപ്പാള്‍ ഓട്ടത്തിനെപ്പറ്റിയുള്ള കഥയാണോ സേട്ടാ എന്നായിരുന്നു പരിഹസാരൂപേണയുള്ള കമന്റ്. ഇതിന് സുരേഷ് ഗോപി നല്‍കിയ മറുപടി അല്ല വേണ്ടാത്തിടത്തു ആളുകെ നുഴഞ്ഞു കയറ്റുന്നതിനെതിരെ കാവല്‍ നില്‍ക്കുന്ന കഥയാ സേട്ടാ എന്നായിരുന്നു.

ശബരിമല സ്ത്രീ പ്രവേശന വിവാദ സമയത്ത് ആര്‍എസ്എസ് നടത്തിയ ബൈക്ക് റാലിയേയും പൊലീസ് ലാത്തി ചാര്‍ജിനേയും പരിഹസിക്കുകയാണ് എടപ്പാള്‍ ഓട്ടം എന്ന പ്രയോഗത്തിലൂടെ ലക്ഷ്യമാക്കുന്നതിന്. ഇതിനാണ് സുരേഷ് ഗോപി തിരിച്ചടിച്ചിരിക്കുന്നത്. മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. താരത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ എത്തിയിട്ടുണ്ട്.

നിഥിന്‍ രഞ്ജി പണിക്കരാണ് കാവല്‍ സംവിധാനം ചെയ്യുന്നത്. കസബയ്ക്ക് ശേഷം നിഥിന്‍ ഒരുക്കുന്ന ചിത്രമാണ് കാവല്‍. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹൈറേഞ്ച് പശ്ചാത്തലത്തിലാണ് കാവല്‍ ഒരുങ്ങുന്നത്. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രഹണം. സംഗീതം ര!ഞ്ജിന്‍ രാജിന്റേതാണ്

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.