CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 49 Minutes 28 Seconds Ago
Breaking Now

ബാഗ്ദാദില്‍ അമേരിക്കന്‍ എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം ; പതിച്ചത് അഞ്ച് റോക്കറ്റുകള്‍

വിദേശ എംബസികള്‍ നിലകൊള്ളുന്ന ഗ്രീന്‍ സോണിലാണ് ആക്രമണമുണ്ടായിരിക്കുന്നത്.

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ അമേരിക്കന്‍ എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം. അഞ്ച് റോക്കറ്റുകള്‍ ഗ്രീന്‍ സോണില്‍ പതിച്ചതായാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. എന്നാല്‍, ആക്രമണത്തില്‍ ഒരാള്‍ മരിച്ചതായും വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

എന്നാല്‍, ആരാണ് ആക്രമണം നടത്തിയിരിക്കുന്നത് എന്ന് വ്യക്തമല്ല. തിഗ്രസിന്റെ പടിഞ്ഞാറന്‍ തീരത്ത് ശക്തമായ എന്തോ പതിക്കുന്നതിന്റെ ശബ്ദം കേട്ടതായി അന്താരാഷ്ട്ര ഏജന്‍സിയായ എഎഫ്പി അറിയിച്ചു. വിദേശ എംബസികള്‍ നിലകൊള്ളുന്ന ഗ്രീന്‍ സോണിലാണ് ആക്രമണമുണ്ടായിരിക്കുന്നത്.

ബാഗ്ദാദില്‍ നിന്നുള്ള വീഡിയോകളും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുവാന്‍ നിര്‍ദ്ദേശിക്കുന്നതും കാണുവാന്‍ സാധിക്കും. ഇറാഖിലെ യുഎസ് സൈനീക സാന്നിധ്യത്തിനെതിരെ കഴിഞ്ഞ ദിവസം വലിയ പ്രതിഷേധ റാലി നടന്നിരുന്നു. ഇതിന് പിന്നാലെ റോക്കറ്റാക്രമണവും നടന്നിരുന്നു. വീണ്ടും റോക്കറ്റ് ആക്രമണം നടക്കുമെന്ന് സൂചനയുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ആക്രമണം. ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

ഇറാന്റെ സൈനീക മേധാവി ജനറല്‍ ഖാസിം സുലൈമാനിയെ ജനുവരി മൂന്നിന് ഇറാഖില്‍ യുഎസ് വ്യോമാക്രമണത്തില്‍ വധിച്ചതിനെത്തുടര്‍ന്ന് അമേരിക്കയുടെ സൈനീക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ ശക്തമായിവരികയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.