CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 8 Seconds Ago
Breaking Now

ബോഡോ തീവ്രവാദികളുമായി സമാധാന കരാര്‍ ഒപ്പിട്ടു ; ചരിത്രപരമെന്ന് അമിത് ഷാ

ബോഡോ മേഖലയുടെയും അസമിന്റെയും വികസനത്തിന് ചരിത്രപരമായ കരാര്‍ സഹായിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു.

അസമിലെ നിരോധിത തീവ്രവാദ ഗ്രൂപ്പായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി സര്‍ക്കാര്‍ സമാധാന കരാറില്‍ ഒപ്പുവെച്ചു. ഇതോടെ വളരെയധികം രക്തച്ചൊരിച്ചിലുകള്‍ കണ്ട, പതിറ്റാണ്ടുകളായി തുടരുന്ന സ്വാതന്ത്ര്യ സംസ്ഥാന പ്രസ്ഥാനം അവസാനിച്ചു.

1500 കോടി രൂപയുടെ സാമ്പത്തിക പാക്കേജുള്ള ബോഡോ ജനതയുടെ സമഗ്ര വികസനം ഉറപ്പാക്കി കൊണ്ട് ഈ കരാര്‍ അസമിന്റെ പ്രാദേശിക സമഗ്രത നിലനിര്‍ത്തും, അസം മന്ത്രിയും വടക്കുകിഴക്കന്‍ ബിജെപിയുടെ പ്രധാന നയതന്ത്രജ്ഞനുമായ ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

ബോഡോ മേഖലയുടെയും അസമിന്റെയും വികസനത്തിന് ചരിത്രപരമായ കരാര്‍ സഹായിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി എല്ലാ പങ്കാളികളും ഉള്‍പ്പെടുന്നതിനാല്‍ ഇത് ശാശ്വതമായ കരാറാണെന്ന് അമിത് ഷാ പറഞ്ഞു. മൂന്ന് ഗ്രൂപ്പുകളെ കഴിഞ്ഞ പ്രാവശ്യം ഒഴിവാക്കിയിരുന്നു.

അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍, കേന്ദ്ര സര്‍ക്കാര്‍ എന്‍ഡിഎഫ്ബി, എബിഎസ്‌യു എന്നിവയുടെ നാല് വിഭാഗങ്ങളുടെ ഉന്നത നേതൃത്വവുമാണ് കരാര്‍ ഒപ്പിട്ടത്. സംസ്ഥാന പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയിരുന്ന ഓള്‍ ബോഡോ സ്റ്റുഡന്റ്‌സ് യൂണിയനും കരാറില്‍ ഒപ്പിട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.