CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 42 Seconds Ago
Breaking Now

കൊറോണ വൈറസ് ചൈനയുടെ രഹസ്യ ജൈവായുധമെന്ന് റിപ്പോര്‍ട്ട്

മാരകമായ വൈറസുകളുമായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ള ചൈനയിലെ ഏക ലബോറട്ടറി കൂടിയാണ് വുഹാനിലേത്.

ചൈനീസ് നഗരമായ വുഹാനില്‍ നിന്നു പടര്‍ന്ന നിഗൂഢമായ കൊറോണ വൈറസ്, ചൈനയുടെ ജൈവായുധ പരീക്ഷണമാണെന്ന് റിപ്പോര്‍ട്ട്. ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രയേല്‍ സൈനിക ഇന്റലിജന്‍സ് മുന്‍ ഓഫീസറുമായ ഡാനി ഷോഹത്തിന്റേതാണു നിഗമനം.

വുഹാനിലെ ലാബുകള്‍ ചൈനയുടെ രഹസ്യ ജൈവായുദ്ധ പദ്ധതിയുടെ ഭാഗമാണെന്നു വാഷിംഗ്ടണ്‍ ടൈംസ് റിപ്പോര്‍ട്ടില്‍ ഡാനി ഷോഹം അവകാശപ്പെട്ടു. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ചൈനയിലെ ഏറ്റവും നൂതനമായ വൈറസ് ഗവേഷണ ലബോറട്ടറിയെന്നാണ് അറിയപ്പെടുന്നത്. മാരകമായ വൈറസുകളുമായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ള ചൈനയിലെ ഏക ലബോറട്ടറി കൂടിയാണ് വുഹാനിലേത്.

എന്നാല്‍, ആരോപണം ശരിവെയ്ക്കുന്ന തെളിവുകളൊന്നുമില്ല. വൈറസ് ലാബില്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന അഭ്യൂഹം സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാപാരയുദ്ധത്തില്‍ പരാജയപ്പെട്ട അമേരിക്ക, ചൈനയെ തകര്‍ക്കാന്‍ പ്രയോഗിച്ച ജൈവായുധമാണു പുതിയ വൈറസ് എന്നു ചൈനയിലും പ്രചാരണമുണ്ട്.

അതേസമയം, കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍  106 പേര്‍ മരിച്ചു. ഇതിലൊരാള്‍ ബെയ്ജിങ്ങിലാണു മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം 2740 കടന്നു. 1,300 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.