CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 6 Minutes 22 Seconds Ago
Breaking Now

കൊറോണ വൈറസ് ; ഇന്ത്യയുടെ നീക്കത്തില്‍ ചൈനയ്ക്ക് തൃപ്തിയില്ല ; ലോകാരോഗ്യ സംഘടന ഒഴിപ്പിക്കലിന് എതിരെന്ന് വിശദീകരണം

ഇന്ത്യയുടെ നടപടികള്‍ പുരോഗമിക്കുകയാണെന്ന സന്ദേശം വിദേശകാര്യമന്ത്രാലയം നല്‍കിയതിന് പിന്നാലെയാണ് ചൈന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്ന നടപടികളോട് വിമുഖത കാണിച്ച് ചൈന. ലോകാരോഗ്യ സംഘടന ഒഴിപ്പിക്കിലിനെ അനുകൂലിക്കുന്നില്ലെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ വ്യക്തമാക്കി. മറ്റു രാജ്യങ്ങള്‍ പൗരന്‍മാരെ ഒഴിപ്പിക്കുന്നതിനോടാണ് ചൈനയ്ക്ക് വിമുഖത ഉള്ളത്. ഏകദേശം 250 ഇന്ത്യക്കാരാണ് ചൈനയിലെ വുഹാനില്‍ കുടുങ്ങിക്കിടക്കുന്നത്.

ഇവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് ചൈന നിലപാട് അറിയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒഴിപ്പിക്കല്‍ സാധ്യമല്ലെന്നാണ് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സുന്‍ വെയ്‌ഡോംഗ് പറയുന്നത്. രാജ്യങ്ങള്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ നടപടികള്‍ പുരോഗമിക്കുകയാണെന്ന സന്ദേശം വിദേശകാര്യമന്ത്രാലയം നല്‍കിയതിന് പിന്നാലെയാണ് ചൈന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, തയാറായിരിക്കാന്‍ ഇന്ത്യന്‍ എംബസിയില്‍ നിന്നു വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പു ലഭിച്ചു. നാട്ടിലേക്കു തിരിക്കുന്ന തീയതി അറിയിക്കാമെന്ന് എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചെന്നും ഉടന്‍ നാട്ടിലെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മലയാളി വിദ്യാര്‍ഥികള്‍ പറഞ്ഞു. കൊറോണ വൈറസ് പടര്‍ന്ന വുഹാന്‍ നഗരത്തിലുള്ള ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിന് എയര്‍ ഇന്ത്യ വിമാനം അയയ്ക്കാന്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ അനുമതി നല്‍കി.

 




കൂടുതല്‍വാര്‍ത്തകള്‍.