CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 37 Minutes 34 Seconds Ago
Breaking Now

മലയാള സിനിമയില്‍ ഇന്നത്തെ തരത്തിലുള്ള മാറ്റങ്ങള്‍ വന്നതിന് കാരണം നടന്‍ ഫഹദ് ഫാസില്‍

മലയാള സിനിമയില്‍ ഇന്നത്തെ തരത്തിലുള്ള മാറ്റങ്ങള്‍ വന്നതിന് കാരണം നടന്‍ ഫഹദ് ഫാസിലാണെന്ന് നിര്‍മ്മാതാവ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റും പ്രമുഖ നിര്‍മ്മാതാവുമായ കല്ലിയൂര്‍ ശശിയാണ് ഇങ്ങനെ പ്രതികരിച്ചത്. റിയലിസ്റ്റിക്കായി അഭിനയിക്കാനാണ് ഇപ്പോള്‍ പുതുതലമുറയിലെ നടന്മാര്‍ ശ്രമിക്കുന്നതെന്നും, ഇതിന് തുടക്കം കുറിച്ചത് ഫഹദ് ഫാസിലാണെന്നും കല്ലിയൂര്‍ ശശി വ്യക്തമാക്കുന്നു.

'അതിഭാവുകത്വം ഇല്ലാതെ കഥാപാത്രങ്ങള്‍ ചെയ്യുന്നവര്‍ തന്നെയാണ് ഇപ്പോള്‍ കൂടുതല്‍. അത് നല്ലൊരു സൈന്‍ ആണ്. പുതിയ തലമുറയില്‍ ഫഹദ് ഫാസിലാണ് അതിന് തുടക്കമിട്ടത്. ഇടക്കാലത്ത് വിട്ടു നിന്നിട്ട് തിരിച്ചുവന്ന് ചെയ്ത സിനിമകള്‍ എല്ലാം മികച്ചതായിരുന്നു. നല്ല കാലിബര്‍ ഉള്ള നടനാണ് ഫഹദ്.

ന്യൂജനറേഷന്‍ നടന്മാരില്‍ ആര്‍ട്ടിസ്റ്റ് എന്ന് ഉറക്കെ പറയാന്‍ കഴിയുന്ന ഒരാളേയുള്ളൂ, അത് ഫഹദ് ഫാസിലാണ് . യഥാര്‍ത്ഥ ആര്‍ട്ടിസ്റ്റാണ് അദ്ദേഹം. ഇടക്കാലത്ത് വന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയുമൊക്കെ ഫഹദ് ഫാസിലല്ലാതെ മറ്റൊരു അറിയപ്പെടുന്ന ഹീറോയും അഭിനയിക്കാന്‍ തയ്യാറാവില്ല. അവരെല്ലാം സ്വന്തം ഇമേജേ നോക്കത്തുള്ളൂ. ഫഹദ് അവിടെ നോക്കിയത് തന്റെ കഥാപാത്രമായിരുന്നു. ചുരുക്കം ചിലര്‍ക്കെ അതിന് കഴിയൂ' കല്ലിയൂര്‍ ശശി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.