CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 12 Minutes 18 Seconds Ago
Breaking Now

ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1765 ആയി ; സ്ഥിതി ഗതികള്‍ നിയന്ത്രണത്തിലാകുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം

ചൈനയില്‍ മൊത്തം 68,500 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.

ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1765 ആയി. ഹുബെ പ്രവിശ്യയില്‍ മാത്രം 100 പേരാണ് ദിവസം മരിച്ചത്.എന്നാല്‍ രോഗബാധ കുറയുന്നുവെന്നാണ് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. തുടര്‍ച്ചയായ മൂന്നാംദിവസവും വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞത് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാവുന്നതിന്റെ സൂചനയാണെന്നാണ് ചൈനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചത്.

അതേസമയം ശനിയാഴ്ച 2641 കേസുകളും, ഞായറാഴ്ച 2009 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ മൊത്തം 68,500 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായാണ് ചൈനീസ് സ്റ്റേറ്റ് കൗണ്‍സില്‍ വിശദീകരിച്ചു. ചൈനയിലെ ഹ്യൂബ പ്രവിശ്യയിലെ സഞ്ചാര നിയന്ത്രണം സര്‍ക്കാര്‍ കൂടുതല്‍ ശക്തമാക്കി. ഉപയോഗിച്ച നോട്ടുകളും നാണയങ്ങളും വീണ്ടും വിപണിയിലെത്തു മുന്പ് അണുവിമുക്തമാക്കുന്നുണ്ടെന്ന് ചൈനീസ് സെന്‍ട്രല്‍ ബാങ്കും അറിയിച്ചിട്ടുണ്ട്.

അതേസമയം കൊറോണ ഭീതിയെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഢംബര കപ്പലില്‍ കുടുങ്ങിയ 400 യുഎസ് പൗരന്മാര്‍ തിരികെ അമേരിക്കയിലേക്ക് തിരിച്ചു. പ്രത്യേക ചാര്‍ട്ട് ചെയ്ത രണ്ട് വിമാനങ്ങളിലാണ് ഇവരെ അമേരിക്കയിലേക്ക് മാറ്റുന്നത്. അമേരിക്കയില്‍ തിരിച്ചെത്തുന്ന ഇവര്‍ 14 ദിവസം നിരീക്ഷണത്തിലായിരിക്കും.അതേസമയം കൊറോണ വൈറസ് സ്ഥിരീകരിച്ച 40 അമേരിക്കക്കാരെ ജപ്പാനിലെ ആശുപത്രിയിലേക്ക് മാറ്റി. 3700 യാത്രക്കാരുള്ള കപ്പല്‍ ഫെബ്രുവരി മൂന്നുമുതല്‍ ജപ്പാന്‍ പിടിച്ചുവച്ചിരിക്കുകയാണ്. ചൈനക്ക് പുറത്ത് ഏറ്റവും അധികം കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് ഈ കപ്പലില്‍ നിന്നാണ്. ഇതുവരെ കപ്പലിലുള്ള 355 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.