CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 42 Seconds Ago
Breaking Now

എല്ലാത്തിലും അഭിപ്രായം പറയണമെന്ന് നിര്‍ബന്ധം പിടിക്കരുത് ; ഞാന്‍ എന്റെതായ രീതിയില്‍ ജീവിച്ചോളാം ; ആസിഫ് അലി

മറ്റ് നടന്മാര്‍ സാമൂഹികവും സാംസ്‌കാരികവുമായ വിഷയങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ പ്രതികരിക്കുമ്പോള്‍ നടന്‍ ആസിഫ് അലി അത്തരം പല കാര്യങ്ങളിലും പ്രതികരിക്കാറില്ല. വിഷയത്തില്‍ ഫഹദിന്റെ പ്രതികരണം ഇങ്ങനെ

എല്ലാവരും ഒരുപോലെ ഇരിക്കണമെന്ന് നമ്മള്‍ നിര്‍ബന്ധം പിടിക്കാന്‍ പാടില്ല. എന്റെതായ രീതിയിലാണ് പലകാര്യങ്ങളോടും പ്രതികരിക്കുന്നത്. പിന്നെ വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ കാര്യത്തിലും അതാണ് പിന്തുടരുന്നത്.

ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ട് നടക്കാറില്ല. എല്ലാകാര്യങ്ങളും നാലുപേരെ അറിയിക്കണമെന്ന് എനിക്കൊരു നിര്‍ബന്ധവുമില്ല. അതുപോലെ ആളുകള്‍ കാത്തിരിക്കുകയാണ് ആസിഫ് അലി അഭിപ്രായം പറയണം എന്നൊന്നും എന്റെ അടുത്ത് പറയാന്‍ പാടില്ല. ഞാന്‍ എന്റെതായ രീതിയില്‍ ജീവിച്ചോളാം.

 




കൂടുതല്‍വാര്‍ത്തകള്‍.