CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 33 Seconds Ago
Breaking Now

യുക്മ ദേശീയ വാര്‍ഷിക പൊതുയോഗവും പ്രതിനിധി സമ്മേളനവും ഫെബ്രുവരി 22 ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍............ വെല്ലുവിളികളെ സാധ്യതകളാക്കി മാറ്റിയ ഒരുവര്‍ഷക്കാലം യുക്മയുടെ ചരിത്രത്തില്‍ അവിസ്മരണീയം.....

യുക്മ ദേശീയ സമിതിയുടെ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 22 ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ നടക്കും. രണ്ടുവര്‍ഷം പ്രവര്‍ത്തന കാലയളവുള്ള ദേശീയ കമ്മറ്റിയുടെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന സമ്മേളനമാണ് പ്രവര്‍ത്തന വര്‍ഷത്തിന് ഇടക്കെത്തുന്ന വാര്‍ഷിക പൊതുയോഗവും പ്രതിനിധി സമ്മേളനവും.

 

ബര്‍മിംഗ്ഹാമിലെ വാല്‍സാല്‍ റോയല്‍ ഹോട്ടലില്‍ രാവിലെ പതിനൊന്ന് മണിമുതല്‍ വൈകുന്നേരം നാല് മണിവരെ ആയിരിക്കും ദേശീയ പൊതുയോഗം നടക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് അറിയിച്ചു. യുക്മയുടെ നൂറ്റി ഇരുപതില്‍പരം അംഗ അസോസിയേഷനുകളില്‍ നിന്നായി ഇരുന്നൂറോളം പ്രതിനിധികള്‍ യോഗത്തിനെത്തുമെന്ന് വിലയിരുത്തപ്പെടുന്നു.

 

2019 മാര്‍ച്ച് 09 ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ നടന്ന ദേശീയ പൊതുയോഗത്തില്‍ ആണ് നിലവിലുള്ള ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടത്. മനോജ്കുമാര്‍ പിള്ള പ്രസിഡന്റായുള്ള ദേശീയ കമ്മറ്റി സംഭവ ബഹുലമായ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, അത് യുക്മയുടെ ചരിത്രത്തില്‍ വീരോചിതമായി ഇടംപിടിക്കുകതന്നെ ചെയ്യും.

 

ഈ ഭരണ സമിതിയുടെ ആദ്യ ഒരുവര്‍ഷക്കാലത്തിനുള്ളില്‍ കേരളാ പൂരം വള്ളംകളി മുതല്‍ ആദരസന്ധ്യ വരെ അഭിമാനകരങ്ങളായ നിരവധി പരിപാടികള്‍ സംഘടിപ്പിച്ച് വിജയിപ്പിക്കുവാന്‍ യുക്മക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനും, നൂതനങ്ങളായ പരിപാടികള്‍ ആവിഷ്‌ക്കരിക്കുവാനും, ഭരണഘടനാപരമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുവാനും യുക്മ ദേശീയ പ്രതിനിധികള്‍ക്ക് ലഭിക്കുന്ന ക്രീയാത്മകമായ ഒരു വേദികൂടി ആണ് പ്രവര്‍ത്തനവര്‍ഷത്തിന് ഇടക്ക് നടക്കുന്ന ഈ വാര്‍ഷിക പൊതുയോഗം.

 

യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, ട്രഷറര്‍ അനീഷ് ജോണ്‍, വൈസ് പ്രസിഡണ്ട്മാരായ അഡ്വ.എബി സെബാസ്‌ററ്യന്‍, ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറിമാരായ സാജന്‍ സത്യന്‍, സെലിന സജീവ്, ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ്, റീജിയണുകളില്‍ നിന്നുള്ള ദേശീയ കമ്മറ്റി അംഗങ്ങള്‍, റീജിയണല്‍ പ്രസിഡന്റുമാര്‍ മറ്റു ഭാരവാഹികള്‍ തുടങ്ങിയ യുക്മ മുന്‍നിര പ്രവര്‍ത്തകര്‍  ദേശീയ പൊതുയോഗം വിജയിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ്.

 

ദേശീയ പൊതുയോഗത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹരായവരുടെ പരിഷ്‌ക്കരിച്ച പ്രതിനിധി പട്ടിക യുക്മ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച്കഴിഞ്ഞു. പങ്കെടുക്കുന്നവര്‍ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് കരുതേണ്ടതാണ്. പൊതുയോഗത്തിന് മുന്നോടിയായി രാവിലെ ഒന്‍പതുമണി മുതല്‍ പതിനൊന്ന് മണിവരെ ദേശീയ നിര്‍വാഹക സമിതി യോഗവും ചേരുന്നതാണ്.

 

 പൊതുയോഗം നടക്കുന്ന സ്ഥലത്തിന്റെ മേല്‍വിലാസം:

 

The Royal Hotel Walsall, 

Ablewell tSreet  WS1 2EL

 

Sajish Tom

 




കൂടുതല്‍വാര്‍ത്തകള്‍.