CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 12 Seconds Ago
Breaking Now

പ്രധാനമന്ത്രി മോദി ഒരു 'ജീനിയസ്'; പുകഴ്ത്തലുമായി സുപ്രീംകോടതി ജസ്റ്റിസ് മിശ്ര

കാലഹരണപ്പെട്ട 1500 നിയമങ്ങള്‍ എടുത്ത് കളഞ്ഞതിന് പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനെയും ജസ്റ്റിസ് മിശ്ര അഭിനന്ദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് അരുണ്‍ മിശ്ര. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ദീര്‍ഘവീക്ഷണമുള്ള വ്യക്തിയാണ് പ്രധാനമന്ത്രിയെന്ന് ജസ്റ്റിസ് മിശ്ര അഭിപ്രായപ്പെട്ടു. ഒപ്പം ബഹുമുഖ വൈദഗ്ധ്യമുള്ള ജീനിയസ് കൂടിയാ പ്രധാനമന്ത്രി അന്താരാഷ്ട്ര തലത്തില്‍ ചിന്തിച്ച് പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കാലഹരണപ്പെട്ട 1500 നിയമങ്ങള്‍ എടുത്ത് കളഞ്ഞതിന് പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനെയും ജസ്റ്റിസ് മിശ്ര അഭിനന്ദിച്ചു. മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഉത്തരവാദിത്വമുള്ള അന്താരാഷ്ട്ര സമൂഹത്തില്‍ സൗഹൃദപരമായ രാജ്യമാണെന്നും ജസ്റ്റിസ് പറഞ്ഞു. 2020 ഇന്റര്‍നാഷണല്‍ ജുഡീഷ്യല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന ചടങ്ങില്‍ നന്ദി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 

ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ജുഡീഷ്യറി നേരിടുന്ന വെല്ലുവിളികള്‍ സമാനമാണെന്നും, മാറുന്ന ലോകത്തില്‍ ജുഡീഷ്യറി സുപ്രധാനമായ റോള്‍ നിര്‍വ്വഹിക്കുന്നതായും ജസ്റ്റിസ് മിശ്ര വ്യക്തമാക്കി. 'മാന്യമായ രീതിയില്‍ മനുഷ്യന് ജീവിക്കാന്‍ സാധിക്കുകയെന്നതാണ് പ്രാഥമിക കാര്യം. പ്രതിഭാശാലിയായ ജീനിയസിന് നന്ദി പറയാം. പ്രചോദനകരമായ പ്രഭാഷണം നടത്തിയ നരേന്ദ്ര മോദിയുടെ വാക്കുകള്‍ കോണ്‍ഫറന്‍സിന് പ്രേരകശക്തിയായി മാറും', സുപ്രീംകോടതിയില്‍ ജസ്റ്റിസ് മിശ്ര പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തത്. ഇതിന് നന്ദി പറയവെയായിരുന്നു പ്രശംസ. പരമോന്നത കോടതിയില്‍ സീനിയോറിറ്റിയില്‍ മൂന്നാമനാണ് ജസ്റ്റിസ് മിശ്ര. ജനാധിപത്യത്തിന്റെ നട്ടെല്ലായ ജുഡീഷ്യല്‍ സിസ്റ്റം ശക്തിപ്പെടുത്താനും ജസ്റ്റിസ് ആഹ്വാനം ചെയ്തു. 20 രാജ്യങ്ങളില്‍ നിന്നുള്ള ജഡ്ജിമാരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.