CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 16 Seconds Ago
Breaking Now

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ; മുകേഷ് അംബാനി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി

അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജമേകാന്‍ വിദേശ നിക്ഷേപങ്ങള്‍ നേടാന്‍ നിബന്ധനകള്‍ ഇളവ് ചെയ്യാന്‍ യുഎസ് പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപ് വ്യക്തമാക്കി.

ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും, കുടുംബത്തിനും നല്‍കിയ വരവേല്‍പ്പും, പ്രതിനിധി സംഘം ഇന്ത്യന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചകളുമൊക്കെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ ഈ തിരക്കുകള്‍ക്കിടെ ഇന്ത്യയിലെ ഉന്നത ബിസിനസ്സ് നേതാക്കളെ കാണാനും ട്രംപ് സമയം മാറ്റിവെച്ചു. യുഎസ് വ്യാപാര നിബന്ധനകള്‍ ഇളവ് ചെയ്യുന്നതും, വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിപണിയില്‍ പ്രതിഫലിക്കുന്നത് സംബന്ധിച്ചും അദ്ദേഹം ബിസിനസ്സ് സിഇഒമാരുമായി സംവദിച്ചു. 

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും, സിഇഒയുമായ മുകേഷ് അംബാനി ഉള്‍പ്പെടെയുള്ള പ്രമുഖ സിഇഒമാരാണ് ട്രംപിനെ കണ്ടത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജമേകാന്‍ വിദേശ നിക്ഷേപങ്ങള്‍ നേടാന്‍ നിബന്ധനകള്‍ ഇളവ് ചെയ്യാന്‍ യുഎസ് പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപ് വ്യക്തമാക്കി. ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ തയ്യാറായി വരികയാണെന്നും വിശദവിവരങ്ങള്‍ പറയാതെ ട്രംപ് ബിസിനസ്സ് നേതാക്കളെ അറിയിച്ചു. 

അമേരിക്കയില്‍ നടക്കാനാരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ചും അദ്ദേഹം വാചാലനായി. താന്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ വിപണികള്‍ വീണ്ടും ഊര്‍ജ്ജസ്വലമാകുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. താന്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടും എന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി അല്‍പ്പം 'ടഫ്' ആണെങ്കിലും നല്ലൊരു മനുഷ്യന്‍ ആണെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. 

 

'ഞങ്ങള്‍ ഇവിടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, അദ്ദേഹം യുഎസില്‍ തൊഴിലുകള്‍ സൃഷ്ടിക്കും', ട്രംപ് പറഞ്ഞു. സര്‍ക്കാരുകള്‍ക്ക് തൊഴില്‍ സൃഷ്ടിക്കാനുള്ള സഹായങ്ങള്‍ ചെയ്യാനാണ് സാധിക്കുക, സ്വകാര്യ വ്യവസായങ്ങളാണ് യഥാര്‍ത്ഥത്തില്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്നത്, ട്രംപ് കൂട്ടിച്ചേര്‍ത്തു. മുകേഷ് അംബാനിക്ക് പുറമെ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര, ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, ആദിത്യ ബിര്‍ല ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ല തുടങ്ങിയവരും ട്രംപുമായുള്ള റൗണ്ട്‌ടേബിളില്‍ എത്തി. 

 




കൂടുതല്‍വാര്‍ത്തകള്‍.