CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 4 Seconds Ago
Breaking Now

പെന്തക്കോസ്ത്താ തിരുന്നാളി - നോടനുബന്ധിച്ച് ആദ്യാക്ഷരം കുറിക്കൽ 19 ന്

പ്രസ്റ്റണ്: പ്രസ്റ്റണിലെ സെന്റ്‌ ജോസഫ്സ് ദേവാലയത്തിൽ വെച്ച് ഞായറാഴ്ചകൾ തോറും നടത്തപ്പെടുന്ന സീറോ മലബാർ കുർബ്ബാനക്ക് ശേഷം ആദ്യാക്ഷരം കുറിക്കപ്പെടുന്നു

പെന്തക്കോസ്ത്താ തിരുന്നാൾ ദിനമായ മെയ്‌ 19 ന് ഞായറാഴ്ച ലങ്കാസ്റ്റർ രൂപതയുടെ സീറോ മലബാർ ചാപ്ലൈൻ റവ.ഡോ.മാത്യു ചൂരപൊയികയിലാണ് വിദ്യാരംഭ ശുശ്രുഷ നയിക്കുക. 

 യേശുവിന്റെ 12 ശിഷ്യന്മാർ സെഹിയോൻ ഊട്ടുശാലയിൽ ഒന്നിച്ചായിരിക്കുമ്പോൾ ശക്തമായ കാറ്റ് സ്വർഗ്ഗത്തിൽ നിന്ന് വന്നു മുറിയ്യാകെ വ്യാപിച്ചു. തല്ക്ഷണം നാവിന്റെ രൂപത്തിൽ തീനാളമെത്തുകയും അത് വിഭജിക്കപ്പെട്ടു ഒരോരുത്തരുടെയും ശിരശിന്റെ മുകളിൽ നിലകൊള്ളുകയും ചെയ്തു.  അവർ പരിശുദ്ധാത്മാവിനാൽ അഭിഷിക്തരാകുകയും ബഹു ഭാഷിതർക്ക് ഒരേ സമയം ശിഷ്യന്മാർ സംസാരിക്കുന്നത് മനസ്സിലാക്കുവാനുള്ള ഭാഷാശക്തി കൈവരുകയും ചെയ്തു. ആ ദിവ്യനാളിനെ അനുസ്മരിക്കുന്ന പെന്തക്കോസ്ത്താ തിരുന്നാൾ ദിനം ആണ് ആദ്യാക്ഷരം കുറിക്കുന്ന ദിനമായി സമൂഹം ആചരിക്കുന്നത്.

മെയ്‌ 19 ന് ഞായറാഴ്ച നടത്തപ്പെടുന്ന വിദ്യാരംഭം കുറിക്കൽ കർമ്മത്തിൽ കുട്ടികളെ ഇരുത്തുവാൻ ആഗ്രഹിക്കുന്നവർ പെന്തക്കോസ്താ തിരുന്നാൽ   തിരുക്കർമ്മങ്ങളിൽ പങ്കുചെരുവാനും. , പരിശുദ്ധാത്മ നിറവിൽ ആദ്യാക്ഷരം കുറിക്കപ്പെടുവാനും പ്രസ്റ്റണിലെ സെന്റ്‌ ജോസഫ്സ് ദേവാലയത്തിലേക്ക് ചാപ്ലിൻ റവ.ഡോ. മാത്യു ചൂരപൊയികയിൽ  സസ്നേഹം ക്ഷണിചു കൊള്ളുന്നു.

സെന്റ്‌ ജോസഫസ് ദേവാലയം, പ്രസ്റ്റൻ, കരോളിൻ സ്ട്രീറ്റ്  PR1  5UY

 




കൂടുതല്‍വാര്‍ത്തകള്‍.