CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 44 Seconds Ago
Breaking Now

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 718 ആയി ; ഇന്നലെ മാത്രം 88 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചു

ലോക് ഡൗണിനോട് പൂര്‍ണ്ണമായി സഹകരിക്കാതെ കൊവിഡിനെ ചെറുക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 718 ആയി.ഇന്നലെ മാത്രം 88 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര ,രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 45 പേര്‍ ഇതുവരെ രോഗവിമുക്തരായി.

ലോക് ഡൗണിനോട് പൂര്‍ണ്ണമായി സഹകരിക്കാതെ കൊവിഡിനെ ചെറുക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു. ഇന്ത്യയില്‍ രോഗം സമൂഹ വ്യാപന ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് ഉന്നത തല യോഗം ചേരും.

രാജ്യത്ത് ഇതുവരെ 16 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്രത്തിന്റെ കണക്ക്.  ഈ കണക്ക് പുറത്ത് വിട്ടതിന് പിന്നാലെ മഹാരാഷ്ട്രയില്‍ 65 വയസുകാരി കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ ഇത് വരെ 5 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 124 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കര്‍ണ്ണാടകത്തിലും തെലങ്കാനയിലും തമിഴ്‌നാട്ടിലുമെല്ലാം ഇന്നും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്‍ഡില്‍ ഇന്ന് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 24ന് ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗം ആന്‍ഡമാനില്‍ എത്തിയ വ്യക്തിക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

കര്‍ണാടകത്തില്‍ രോഗം ബാധിച്ച ഒരാള്‍ നഞ്ചന്‍ഗോഡ് ഫാര്‍മസ്യൂട്ടിക്കല്‍  കമ്പനി ജീവനക്കാരനാണ്. ഇയാള്‍ വിദേശ യാത്ര നടത്തിയിട്ടില്ല. വിദേശത്തു നിന്ന് എത്തിയവരുമായി നേരിട്ട് ഇടപഴകിയതായി കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

 




കൂടുതല്‍വാര്‍ത്തകള്‍.