പ്രതിസന്ധി നേരിടുന്ന ചില കാലഘട്ടങ്ങളുണ്ട്. പണക്കാരനും, സാധാരണക്കാരും ഒരു പോലെ ആയി മാറുന്ന, മനുഷ്യന്റെ അവസ്ഥ ഇത്രയൊക്കെ തന്നെയുള്ളൂവെന്ന് ഓര്‍മ്മിപ്പിക്കുന്ന ചില ഘട്ടങ്ങള്‍. കൊറോണാവൈറസ് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി അത്തരമൊരു സന്ദര്‍ഭമാണ് സൃഷ്ടിച്ചിരിക്കുന്നത്.
21 ദിവസത്തെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ സിനിമാ തീയേറ്ററുകള്‍ക്ക് വരെ താഴുവീണിരിക്കുന്നു. പണിയില്ലാതായ സെലിബ്രിറ്റികളും വീണുകിട്ടിയ സമയം നല്ല രീതിയില്‍ ചെലവഴിക്കാനുള്ള ശ്രമത്തിലാണ്. അവശ്യ സാധനങ്ങള്‍ വാങ്ങാനല്ലാതെ പുറത്തിറങ്ങരുതെന്നാണ് ആളുകള്‍ ലഭിച്ചിരിക്കുന്ന ഉപദേശം.
സൂപ്പര്‍താരം അല്ലു അര്‍ജ്ജുനും ഉപദേശം അനുസരിച്ച് പുറത്തിറങ്ങിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനാണ് അല്ലു രംഗത്തിറങ്ങിയത്. ജൂബിലി ഹില്‍സിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മറ്റ് സാധാരണക്കാര്‍ക്കൊപ്പമാണ് 36-കാരനായ താരവും എത്തിയത്. മാസ്‌ക് അണിഞ്ഞെത്തിയ താരത്തെ പലരും തിരിച്ചറിഞ്ഞതുമില്ല.