CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 14 Seconds Ago
Breaking Now

നിസാമുദ്ദീനിലെ മതസമ്മേളനം നിരുത്തരവാദപരം; 441 പേര്‍ക്ക് കൊറോണ ലക്ഷണങ്ങളെന്ന് കെജ്രിവാള്‍

ആയിരത്തിലധികം പേരെ ബസ്സുകളില്‍ കയറ്റി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐസൊലേഷനിലാക്കിയിട്ടുണ്ട്.

വൈറസ് ലക്ഷണങ്ങള്‍ ഉള്ള 441 പേരെ ഡല്‍ഹി നിസാമുദ്ദീനിലെ പള്ളിയില്‍ നിന്ന് പുറത്തെത്തിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പള്ളി ഭരണകൂടത്തിനെതിരെ പൊലീസ് കേസ് ഫയല്‍ ചെയ്തു. യോഗത്തില്‍ പങ്കെടുത്ത അംഗങ്ങളെ കണ്ടെത്തുന്നതിന് നിരവധി സംസ്ഥാനങ്ങള്‍ ശ്രമിച്ചു  വരികയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

'ലോകമെമ്പാടുമുള്ള ആളുകള്‍ മരിക്കുന്നു, ഈ സമയത്ത്, എല്ലാ മതസ്ഥലങ്ങളും വിജനമാകുമ്പോള്‍, അവര്‍ അത്തരമൊരു ഗുരുതരമായ പ്രവൃത്തി ചെയ്തു.' ഇത് വളരെ നിരുത്തരവാദപരമായ നടപടിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

മാര്‍ച്ച് 8-10 തിയതിയില്‍ സംഘടിപ്പിച്ച ഒത്തുചേരലിനായി രണ്ടായിരത്തോളം പേര്‍ തബ്ലി ജമാഅത്ത് സംഘടനയുടെ ഡല്‍ഹി ആസ്ഥാനമായ 'മര്‍ക്കസ് നിസാമുദ്ദീന്‍' എന്ന സ്ഥലത്ത് താമസിച്ചിരുന്നു.

പകര്‍ച്ചവ്യാധിയുടെ ലക്ഷണങ്ങളുമായി 400 ഓളം പേരെ ഇന്നലെ ആശുപത്രികളിലേക്ക് മാറ്റി. ആയിരത്തിലധികം പേരെ ബസ്സുകളില്‍ കയറ്റി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐസൊലേഷനിലാക്കിയിട്ടുണ്ട്.

 

 




കൂടുതല്‍വാര്‍ത്തകള്‍.