CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 11 Minutes 50 Seconds Ago
Breaking Now

നിസാമുദ്ദിനിലെ തബ്‌ലീഗില്‍ പങ്കെടുത്ത 8000 പേരെ കണ്ടെത്താന്‍ ശ്രമം ; കേരളത്തില്‍ നിന്ന് 69 പേര്‍ ഉണ്ടായിരുന്നതായി സൂചന

ചടങ്ങില്‍ പങ്കെടുത്ത് തമിഴ്‌നാട്ടിലേക്കും തെലങ്കാനയിലേക്കും മടങ്ങിയ 65 പേര്‍ക്ക് കൂടി കൊവിഡ് ഇന്നലെ സ്ഥിരീകരിച്ചു.

നിസാമുദ്ദിനിലെ തബ്‌ലീഗില്‍ പങ്കെടുത്ത 8000 പേരെ കണ്ടെത്താന്‍ ശ്രമമെന്ന് കേന്ദ്രം. ഡല്‍ഹിയില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുത്തത് 4000 പേരാണ്. കേരളത്തില്‍ നിന്ന് 69 പേര്‍ ഉണ്ടായിരുന്നെന്നും സൂചനയുണ്ട്.

അതേസമയം നിസാമുദ്ദിനിലെ ചടങ്ങില്‍ പങ്കെടുത്ത് തമിഴ്‌നാട്ടിലേക്കും തെലങ്കാനയിലേക്കും മടങ്ങിയ 65 പേര്‍ക്ക് കൂടി കൊവിഡ് ഇന്നലെ സ്ഥിരീകരിച്ചു. മലേഷ്യയില്‍ കൊവിഡ് പടരാന്‍ ഇടയാക്കിയ സമാന സമ്മേളനത്തില്‍ പങ്കെടുത്ത പലരും നിസാമുദ്ദീനിലും എത്തിയിരുന്നു എന്നാണ് വ്യക്തമാകുന്നത്. നിസാമുദ്ദിന്‍ സംഭവത്തിനു ശേഷവും സമൂഹവ്യാപനസ്ഥിതിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് കൊവിഡ് പിടിച്ചു നിറുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് നിസാമുദ്ദീനിലെ കാഴ്ചകള്‍ ഉയര്‍ത്തുന്ന ആശങ്ക ചെറുതല്ല. ചടങ്ങില്‍ പങ്കെടുത്ത രണ്ടായിരത്തിലധികം പേര്‍ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയപ്പോള്‍ ചെറിയ മുറികളില്‍ ആയിരത്തഞ്ഞൂറോളം പേരാണ് തിങ്ങിഞെരുങ്ങി കഴിഞ്ഞത്. 2191 വിദേശികള്‍ സമ്മേളനത്തിനെത്തി. ഇതില്‍ 824 പേര്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് പോയി. തമിഴ്‌നാട്ടിലേക്ക് പോയത് 125 വിദേശികളാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.