CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 43 Minutes 6 Seconds Ago
Breaking Now

വീട്ടു നിരീക്ഷണത്തില്‍ കഴിയുന്നവരുടെ മൊബൈല്‍ ഫോണുകള്‍ ട്രാക്ക് ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍

കഴിഞ്ഞ ദിവസം 11000 നമ്പറുകളാണ് കൈമാറിയത്. ഇന്ന് 14000 നമ്പറുകള്‍ കൂടി കൈമാറിയെന്നും കെജ്രിവാള്‍ അറിയിച്ചു.

വീട്ടു നിരീക്ഷണത്തില്‍ കഴിയുന്നവരുടെ മൊബൈല്‍ ഫോണുകള്‍ ട്രാക്ക് ചെയ്യാന്‍ പോലീസിനോട് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വീടിന് പുറത്തിറങ്ങിയിട്ടുണ്ടോ ആരോടെങ്കിലും സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോ എന്നെല്ലാം കണ്ടെത്താനാണ് ഫോണ്‍ പരിശോധിക്കുന്നത്. ഇതിനകം 25000 ഫോണ്‍ നമ്പരുകള്‍ സര്‍ക്കാര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. രോഗബാധ സാമൂഹിക വ്യാപനത്തിലേക്കെത്തിയിട്ടുണ്ടെന്ന് സ്ഥാപിക്കുന്ന സന്ദര്‍ഭമൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

വീട്ടുനിരീക്ഷണത്തില്‍ കഴിയാനുള്ള നിര്‍ദ്ദേശം ലംഘിക്കുന്നത് മാത്രമല്ല ആരെല്ലാമായി ബന്ധപ്പെട്ടെന്ന് കണ്ടെത്താനും ഫോണ്‍ ട്രാക്കിലൂടെ സാധിക്കും. കഴിഞ്ഞ ദിവസം 11000 നമ്പറുകളാണ് കൈമാറിയത്. ഇന്ന് 14000 നമ്പറുകള്‍ കൂടി കൈമാറിയെന്നും കെജ്രിവാള്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.