Breaking Now

സുരേഷ് ഗോപി സഹായിച്ചു ; ജോര്‍ദാനിലുള്ള ഇന്ത്യന്‍ എംബസിയുമായി നിരന്തരം സമ്പര്‍ക്കത്തിലാണെന്നും ബ്ലെസ്സി

ആട് ജീവിതത്തിന്റെ ചിത്രീകരണത്തിനായി പോയി അപ്രതീക്ഷിതമായി  ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണ് പൃഥ്വിരാജും ബ്ലസിയും ഉള്‍പ്പെടെയുള്ള സിനിമാപ്രവര്‍ത്തകരുടെ സംഘം. വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരിക്കുന്ന സാഹചര്യത്തില്‍ ഉടനെ അവിടെ നിന്ന് തിരിച്ചു വരവും സാധ്യമായ കാര്യമല്ല. എന്നാല്‍ തങ്ങള്‍ക്കു ഇവിടെ താമസവും ഭക്ഷണവും മെഡിക്കല്‍ കെയറുമടക്കമുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാണ് എന്നും പേടിക്കേണ്ട കാര്യമില്ല എന്നും പൃഥ്വിരാജ്, സംവിധായകന്‍ ബ്ലെസ്സി എന്നിവര്‍ അറിയിച്ചു. തങ്ങളുടെ കാര്യം മലയാള ചലച്ചിത്ര താരവും എം പിയും ആയ സുരേഷ് ഗോപി നിരന്തരം അന്വേഷിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്നാണ് ബ്ലെസ്സി പറയുന്നത്.

സുരേഷ് ഗോപി തങ്ങളെ വിളിച്ചു എന്നും ആവശ്യമുള്ളത് എല്ലാം അദ്ദേഹം ചെയ്തു തരുന്നുണ്ട് എന്നും ബ്ലെസ്സി പറയുന്നു. കേരളാ മുഖ്യമന്ത്രിയുടെ ഓഫിസുമായും അതുപോലെ കേന്ദ്ര മന്ത്രിയായ മുരളീധരനുമായും താന്‍ ഫോണില്‍ സംസാരിച്ചു എന്നും സുരേഷ് ഗോപിയോടൊപ്പം ചേര്‍ന്ന് അവരെല്ലാം ജോര്‍ദാനില്‍ ഉള്ള ഇന്ത്യന്‍ എംബസിയുമായി നിരന്തരം സമ്പര്‍ക്കത്തിലാണ് എന്നും ബ്ലെസ്സി വെളിപ്പെടുത്തുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.