CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 50 Seconds Ago
Breaking Now

രാജ്ഞി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ ബോറിസ് ആശുപത്രിയിലായെന്ന പ്രഖ്യാപനം എത്തി; ഇനി കൊവിഡ്-19 ടാസ്‌ക്‌ഫോഴ്‌സിനെ നയിക്കുക ഡൊമിനിക് റാബ്; പ്രധാനമന്ത്രിക്ക് പ്രാര്‍ത്ഥനകളുമായി ഡൊണാള്‍ഡ് ട്രംപും, ലോകനേതാക്കളും; അഡ്മിറ്റ് ചെയ്തത് ടെസ്റ്റുകള്‍ക്ക് വേണ്ടി മാത്രമെന്ന് ഡൗണിംഗ് സ്ട്രീറ്റ്

ലോക്ക്ഡൗണിന് കീഴില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ആഴ്ചകളില്‍ സ്വയം രക്ഷിക്കാനായിരുന്നു രാജ്ഞി നല്‍കിയ സന്ദേശം

കൊറോണാവൈറസ് ലക്ഷണങ്ങളില്‍ നിന്നും മോചനമില്ലാതെ വന്നതോടെയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. കൊറോണയ്‌ക്കെതിരായ ബോറിസിന്റെ വ്യക്തിഗത പോരാട്ടത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശംസകള്‍ നേര്‍ന്നു. എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ടെസ്റ്റുകള്‍ നടത്തുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. 

വെസ്റ്റ്മിന്‍സ്റ്റര്‍ സെന്റ് തോമസ് ലണ്ടന്‍ എന്‍എച്ച്എസ് ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണാ പോസിറ്റീവായി സ്ഥിരീകരിച്ച് 10 ദിവസത്തിന് ശേഷമാണ് ഈ രാത്രി താമസം. നം.11 ഫ് ളാറ്റില്‍ സെല്‍ഫ് ഐസൊലേഷനില്‍ കഴിഞ്ഞ ശേഷമാണ് ആശുപത്രിയില്‍ എത്തുന്നത്. തന്റെ പനി കുറഞ്ഞിട്ടില്ലെന്ന് ബോറിസ് വെള്ളിയാഴ്ച ട്വിറ്റര്‍ വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. രോഗാവസ്ഥയിലും രാജ്യത്തിന്റെ ആരോഗ്യ പ്രതിസന്ധി പ്രതികരണങ്ങളെ നയിക്കാന്‍ ബോറിസ് മുന്നിലുണ്ട്. 

അതേസമയം പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തില്‍ മന്ത്രിമാരുടെയും, ഓഫീസര്‍മാരുടെയും കൊറോണാവൈറസ് യോഗം ഫോറിന്‍ സെക്രട്ടറി ഡൊമനിക് റാബ് നയിക്കും. വാഷിംഗ്ടണില്‍ നിന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വൈറസിനെ തോല്‍പ്പിച്ച് പ്രധാനമന്ത്രി മടങ്ങിവരുന്നതിന് ആശംസകള്‍ നേര്‍ന്നു. 'എല്ലാ അമേരിക്കക്കാരും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുന്നു. എന്റെ സുഹൃത്തും, മഹാനായ നേതാവുമാണ്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന് സുഖപ്പെടുമെന്ന് ഉറപ്പാണ്, ഒരു ശക്തനായ വ്യക്തിയാണ്', ട്രംപ് വൈറ്റ്ഹൗസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

രാജ്ഞി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രഖ്യാപനം വന്നത്. ലോക്ക്ഡൗണിന് കീഴില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ആഴ്ചകളില്‍ സ്വയം രക്ഷിക്കാനായിരുന്നു രാജ്ഞി നല്‍കിയ സന്ദേശം. പ്രിയപ്പെട്ടവര്‍ വീണ്ടും ഒരുമിക്കുന്ന നല്ല സമയമാണ് മുന്നിലുള്ളതെന്ന അറിവില്‍ തൃപ്തരാകാനാണ് രാജ്ഞി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തത്. പ്രധാനമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം രാജ്ഞിയെ അറിയിക്കുകയും ചെയ്തു. ഫ്രണ്ട്‌ലൈന്‍ എന്‍എച്ച്എസ് ജീവനക്കാരുടെ പോരാട്ടങ്ങളെ രാജ്ഞി പ്രകീര്‍ത്തിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.