CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 26 Minutes 23 Seconds Ago
Breaking Now

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ലോക്ക്ഡൗണ്‍ ലഘൂകരണത്തിനുള്ള വിദഗ്ദ സമിതി റിപ്പോര്‍ട്ട് കേന്ദ്രത്തിനു കൈമാറിയതായും അദ്ദേഹം അറിയിച്ചു.

ഇന്ന് സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ നാല് പേര്‍ കാസര്‍കോട്ട് നിന്നും, മൂന്ന് പേര്‍ കണ്ണൂരില്‍ നിന്നും ഉള്ളവരാണ്. കൊല്ലത്തും മലപ്പുറത്തും ഒരോ ആള്‍ക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് രോഗം മൂലം ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 263 ആയി ഉയര്‍ന്നിട്ടുണ്ട്. 18,238 പേരുടെ സാംപിളുകളാണ് ഇന്ന് പരിശോധിച്ചത്.

ലോക്ക്ഡൗണ്‍ ലഘൂകരണത്തിനുള്ള വിദഗ്ദ സമിതി റിപ്പോര്‍ട്ട് കേന്ദ്രത്തിനു കൈമാറിയതായും അദ്ദേഹം അറിയിച്ചു. ഭക്ഷണ സാധനങ്ങളുടെ സ്റ്റോക്കില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നഴ്‌സുമാരുടെ സേവനങ്ങളെയും, കോട്ടയത്തെ നഴ്‌സ് രേഷ്മയുടെ കാര്യം എടുത്തുപറഞ്ഞുകൊണ്ട് അദ്ദേഹം പ്രശംസിച്ചു.എം.പി ഫണ്ട് നിര്‍ത്തലാക്കിയത് ന്യായമല്ലെന്നും ഇത് പ്രാദേശിക വികസനത്തെ ബാധിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വില്‍പ്പനയ്ക്കുള്ള മത്സ്യങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഗുരുതര പ്രശ്‌നങ്ങള്‍ കണ്ടെത്തിയെന്നും കേടായ മത്സ്യങ്ങള്‍ വില്‍ക്കുന്നത് തടയാനായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ച തുറക്കാം. വര്‍ക്ക് ഷോപ്പുകള്‍ ഞായറും വ്യാഴവും തുറക്കാം. ഇലക്ട്രീഷ്യന്മാര്‍ക്ക് വീടുകളില്‍ റിപ്പയറിംഗ് നടത്താനായി പോകാം, മുഖ്യമന്ത്രി വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.