CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 7 Minutes 29 Seconds Ago
Breaking Now

സംസ്ഥാനത്ത് ബുധനാഴ്ച ഒമ്പതു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 345 ആയി.

സംസ്ഥാനത്ത് ബുധനാഴ്ച ഒമ്പതു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ 4, ആലപ്പുഴ 2, കാസര്‍കോട് 1, പത്തനംതിട്ട 1, തൃശൂര്‍ 1 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ ഇന്നു രോഗം ബാധിച്ചവര്‍. ഇതില്‍ നാലു പേര്‍ വിദേശത്തു നിന്നു വന്നവരാണ്. രണ്ടു പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരും മൂന്ന് പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പിടിപെട്ടത്.

ഇന്നത്തെ റിപ്പോര്‍ട്ടോടുകൂടി സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 345 ആയി. 169 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 13പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. തിരുവവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍നിന്ന് മൂന്നുപേര്‍ വീതവും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍നിന്ന് രണ്ടുപേര്‍വീതവും കണ്ണൂര്‍ ജില്ലയില്‍നിന്ന് ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ വലിയ ആശ്വാസത്തിന്റെ ദിനങ്ങളാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

 




കൂടുതല്‍വാര്‍ത്തകള്‍.