CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 14 Minutes 35 Seconds Ago
Breaking Now

കോവിഡ് ; രോഗബാധിതര്‍ 15 ലക്ഷം കടന്നു ; 88000 പേര്‍ക്ക് ജീവന്‍ നഷ്ടമായി

യുഎസില്‍ രോഗികളുടെ എണ്ണം 4.30 ലക്ഷത്തിലേക്ക് അടുക്കുന്നു.

ലോകത്ത് 15,11,104 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മണസംഖ്യ 88,338 ആയി ഉയര്‍ന്നു. യൂറോപ്പില്‍ മാത്രം എട്ട് ലക്ഷത്തിനടുത്ത് ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള യുഎസില്‍ രോഗികളുടെ എണ്ണം 4.30 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1400ഓളം പോരാണ് യുഎസില്‍ മാത്രം മരിച്ചത്. ആകെ മരണം 14,500 പിന്നിട്ടു. ഏറ്റവും കൂടുതല്‍ ആള്‍നാശം ഇറ്റലിയിലാണ്, 17,669 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം 139,442 ആയി. സ്‌പെയ്‌നിലും മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് അടുക്കുമ്പോള്‍ മരണം 14,792 ആയി.

ഫ്രാന്‍സിലും സ്ഥിതിഗതി രൂക്ഷമാണ്. മരണസംഖ്യ 10,000 പിന്നിട്ടു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 113,959 ആയി ഉയര്‍ന്നു. ജര്‍മനിയിലും രോഗികളുടെ എണ്ണം 1.13 ലക്ഷം കടന്നു. അതേസമയം വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമായി. പുതിയ കേസുകളും മരണങ്ങളും ഗണ്യമായി കുറഞ്ഞു. 82,809 ആളുകള്‍ക്കാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗം പേരും രോഗം ഭേദമായി ആശുപത്രിവിട്ടു.

ബ്രിട്ടണ്‍, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളിലും കോവിഡ് രോഗികള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. ഇറാനില്‍ 64,586 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ ബ്രിട്ടണില്‍ രോഗികളുടെ എണ്ണം 60000 പിന്നിട്ടു. തുര്‍ക്കിയില്‍ 38000 കടന്നു. അതേസമയം ലോകത്താകെ രോഗംഭേദമായവരുടെ എണ്ണം ആശ്വാസകരമാണ്. ചികിത്സയിലുള്ള 3,29,731 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായി. ചൈനയില്‍ മാത്രം 77567 പേര്‍ രോഗമുക്തി നേടി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.