ലോകാരോഗ്യ സംഘടനയെ വിമര്‍ശിച്ച് അമേരിക്ക. ഡബ്ല്യുഎച്ച്ഒയ്ക്ക് ചൈനയോട് പ്രത്യേക താല്പര്യമുണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ തന്നെ എല്ലാവരും വിമര്‍ശിച്ചെന്നും എന്നാല്‍ അത് സത്യമാണെന്നും ട്രംപ് ആവര്‍ത്തിച്ചു. ബുധനാഴ്ച രാജ്യത്തെ കോവിഡ് കേസുകളുടെ വിവരങ്ങള്‍ നല്കാന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഡബ്ല്യു എച്ച്ഒയെ രൂക്ഷമായി വിമര്‍ശിച്ചത്.
ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയോട് പ്രത്യേക താല്പര്യമുണ്ട്. ഇതേ കുറിച്ച് പരിശോധന നടത്തി വരികയാണ്. അതിന് ശേഷം പ്രതിവര്‍ഷം നല്‍കാറുള്ള തുക സംബന്ധിച്ച് തീരുമാനിക്കും, ട്രംപ് പറഞ്ഞു. 58 മില്യണ്‍ യുഎസ് ഡോളറാണ് പ്രതിവര്‍ഷം അമേരിക്ക ഡബ്ല്യൂ എച്ച്ഒയ്ക്ക് നല്‍കുന്നത്.
വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും ഇതേ അഭിപ്രായമാണ് പങ്കുവച്ചത്. കാര്യങ്ങളെ കുറിച്ച് പഠിക്കുമെന്നും ഇനി ഫണ്ട് നല്‍കണോ എന്ന് തീരുമാനിക്കുമെന്നും പോംപിയോ വ്യക്തമാക്കി.