രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 5274 ആയി ഉയര്‍ന്നു. ഇതുവരെ 149 പേര് കൊവിഡ് രോഗബാധിതരായി ഇന്ത്യയില്‍ മരിച്ചു. 411 പേര് രോഗമുക്തി നേടി. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത്.
മഹാരാഷ്ട്രയില്‍ 1135 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 117 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 8 പേര് മരിച്ചു. ഇതില്‍ അഞ്ച് പേരും മുംബൈയിലാണ്. മുംബൈ നഗരത്തില്‍ സമൂഹ വ്യാപനമുണ്ടെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. മുംബൈയില്‍ ഇനി മാസ്ക ധരിക്കാതെ പുറത്തിറങ്ങുന്നത് കുറ്റകരമാണ്.
തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം എഴുന്നൂറ് കടന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 48 പേരില്‍ 42 പേരും നിസാമുദ്ദീനില്‍ നിന്ന് തിരിച്ചെത്തിയവരും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്. ചെന്നൈ നഗരത്തില്‍ മാത്രം 156 രോഗികളുണ്ട്. ചെന്നൈയെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു
കര്‍ണാടകയില്‍ കൊവിഡ് മരണം അഞ്ചായി. കല്ബര്ഗുയില് ഇന്നലെ 65കാരന് കൂടി മരിച്ചു. രോഗലക്ഷണങ്ങളുണ്ടായിട്ടും ഇദ്ദേഹത്തെ നിരീക്ഷണത്തില്‍ ആക്കാതിരുന്ന ആശുപത്രിക്കെതിരെ കേസെടുത്തു. തെലങ്കാനയില്‍ ഇന്നലെ 49 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.