CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 21 Seconds Ago
Breaking Now

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു ; 11 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്

ഇന്ന് 13 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതില്‍ 11 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. കണ്ണൂര്‍4, കാസര്‍ഗോഡ് 4, മലപ്പുറം2, കൊല്ലം. തിരുവനന്തപുരം എന്നവിടങ്ങളില്‍ ഓരോന്നുവീതമാണ് രോഗികള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്

ഇന്ന് 13 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള എട്ട് വിദേശികളുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാനത്തിനായെന്നും പിണറായി പറഞ്ഞു. ഇറ്റലിയില്‍നിന്നുള്ള റോബര്‍ട്ടോ ടൊണോസോ (57), യു.കെയില്‍നിന്നുള്ള ലാന്‍സണ്‍ (76), എലിസബത്ത് ലാന്‍സ് (76), ബ്രയാന്‍ നെയില്‍ല് (57), ജാനറ്റ് ലൈ (83), സ്റ്റീവന്‍ ഹാന്‍കോക്ക് (61), ആനി വില്‍സണ്‍ (61), ജാന്‍ ജാക്‌സണ്‍ (63) എന്നിവരാണ് രോഗമുക്തി നേടിയത്. ഇവരില്‍ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവര്‍ക്ക് എറണാകുളം മെഡിക്കല്‍ കോളേജിലുമാണ് ചികിത്സ നല്‍കിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.