CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 23 Minutes 43 Seconds Ago
Breaking Now

പരിശുദ്ധാല്മ ചൈതന്യം നിറഞ്ഞൊഴുകി; നാലാമത് നോർത്ത് ഈസ്റ്റ്‌ കണ്‍വെൻഷൻ ഭക്തിസാന്ദ്രമായി

നോർത്ത്ഷീൽഡ്; നൂറു കണക്കിന് വിശ്വാസികളെ സാക്ഷിനിർത്തി, പരിശുധാല്മ ചൈതന്യം നിറഞ്ഞൊഴുകിയ ദിവസ്സത്തിന്റെ പുണ്യം പേറി നാലാമത് നോർത്ത് ഈസ്റ്റ് കണ്‍വെൻഷൻ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമാപിച്ചു.

രാവിലെ എട്ടു മണിക്ക് ജപമാലയോടെ തുടങ്ങിയ കണ്‍വെൻഷൻ ബഹു. സോജി ഓലിക്കൽ അച്ചന്റെ ആമുഖവചന ശുശ്രൂക്ഷയിലൂടെ കടന്ന്, അനുഭവ സാക്ഷ്യങ്ങളുടെ അന്തരീക്ഷത്തിൽ ബഹു.അനിൽ തോമസ്‌ അച്ചന്റെ മുഖ്യവചന ഉപദേശങ്ങളിലൂടെ പൂർണമായി.

സെഹിയോണ്‍ യുകെ ടീമിലെ തീക്ഷണതയാർന്ന ശുശ്രൂക്ഷകരുടെ വിവിധങ്ങളായ ക്ലാസ്സുകളും പ്രാർഥനകളും കൊണ്ട് സമ്പന്നമായ ദിനം സ്വർഗീയ സംഗീതത്തിന്റെ അകമ്പടിയിൽ സജീവമായി . കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക ക്ലാസ്സുകളും കുമ്പസാരവും ബഹു. ജോസഫ്‌ പോന്നെത്ത് അച്ഛന്റെ മുഖ്യകാർമീകത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിലും നോർത്ത് ഈസ്റ്റിലെ വിശ്വാസികളുടെ പ്രാധിനിത്യം വളരെ വലുതായിരുന്നു.

വെറും പന്ത്രണ്ട് കുടുംബങ്ങൾ മാത്രമുള്ള നോർത്ത്ഷീൽദിൽ വെച്ച് നടന്ന കണ്‍വെൻഷൻ സംഘാടനത്തിന്റെ പ്രത്യേകത കൊണ്ട് സകലരുടെയും പ്രശംസ പിടിച്ചുപറ്റി. കണ്‍വെൻഷനിൽ പങ്കെടുത്തു വിശ്വാസത്തിന്റെ നേര്കാഴ്ചകളാകാൻ ഭാഗ്യം ലഭിച്ച ഏവർക്കും സീറോ മലബാർ ചാപ്ലിൻ ഫാ. സജി തോട്ടത്തിൽ നന്ദി അർപ്പിച്ചു. അഞ്ചാമത് നോർത്ത് ഈസ്റ്റ് കണ്‍വെൻഷൻ സന്ദർലാണ്ടിൽ വെച്ച് ജൂലൈ 26, 27 തിയതികളിലായിരിക്കുമെന്ന് ഭാരവാഹികൾഅറിയിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.