Breaking Now

ചെന്നിത്തലയുടെ കേരള യാത്ര മന്ത്രിസഭയിലേക്ക് ?

രമേശ് ചെന്നിത്തലയുടെ കേരള യാത്ര മന്ത്രിസഭയിലേയ്ക്കെന്ന് സൂചന. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശത്തിനായുള്ള ചരടു വലികള്‍ സജീവമായി.

 

ഇതിന് മുന്നോടിയായി ചെന്നിത്തലയോട് എന്‍എസ്എസിനുള്ള പിണക്കം പറഞ്ഞു തീര്‍ക്കാന്‍ കോട്ടയത്തെ മുന്‍ ഡിസിസി സെക്രട്ടറി മധ്യസ്ഥശ്രമം നടത്തുകയാണ്.

കേരള യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ മന്ത്രിസഭയില്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് വിവരം. ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കണമെന്നാണ് ഐ ഗ്രൂപ്പ് ആവശ്യം. ഉപമുഖ്യമന്ത്രി പദത്തിനൊപ്പം ആഭ്യന്തരവകുപ്പും കൈക്കലാക്കാനുള്ള സമ്മര്‍ദ്ദവും ഗ്രൂപ്പ ശക്തമാക്കിയിട്ടുണ്ട്. ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില മുതിര്‍ന്ന നേതാക്കളുടെ പിന്തുണയും ഈ നീക്കത്തിനുണ്ട്. സര്‍ക്കാരിന്റെ നിര്‍ണായക സ്ഥാനത്ത് ഭൂരിപക്ഷ സമുദായ പ്രാതിനിധ്യം ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് അനിവാര്യമെന്നാണ ഈ നേതാക്കളുടെ നിലപാട്.

അതേ സമയം ഈ ആവശ്യം നേരത്തെ ഉന്നയിച്ച എന്‍എസ്എസിന് ചെന്നിത്തലയോട് പഴയ താല്‍പര്യമില്ല. മധ്യസ്ഥനെ ഇറക്കി പിണക്കം തീര്‍ക്കാനാണ് ഇപ്പോഴത്തെ ശ്രമം . സുകുമാരന്‍ നായരുടെ വിവാദ പ്രസ്താവന വേളയില്‍ എടുത്ത നിലപാട് തെറ്റായിപ്പോയെന്ന് ചെന്നിത്തല പരസ്യമായ സമ്മതിക്കണമെന്ന ആവശ്യമാണ് എന്‍എസ്എസിനുള്ളതെന്ന് അറിയുന്നു.

അതേസമയം, ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തില്‍ വിഷയത്തില്‍ ഇടപെടാന്‍ എന്‍എസ്എസിന് താല്‍പര്യമില്ലെന്ന് ജി സുകുമാരന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അധികകാലം കെപിസിസി അധ്യക്ഷ പദവയില്‍ തുടരനാവില്ലെന്ന സാഹചര്യത്തിലാണ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശത്തിന് ഐ ഗ്രൂപ്പ് നീക്കം ശക്തമാക്കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിസഭയിലെത്തുന്നതാണ് രാഷ്ട്രീയമായി നല്ലതെന്ന വിലയിരുത്തലുമുണ്ട്. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശത്തിനൊപ്പം മന്ത്രിസഭാ പുനസംഘടനയുമുണ്ടാകുമെന്നാണ് വിവരം

 




കൂടുതല്‍വാര്‍ത്തകള്‍.